കിടങ്ങൂരില്‍ പാടം നികത്തല്‍ തുടരുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

 


ADVERTISEMENT

പാലാ: (www.kvartha.com 03.01.2018) കിടങ്ങൂര്‍ സൗത്തില്‍ പാടം നികത്തിലിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലന്ന് പരാതി. കിഴുനാട്, കിള്ളിക്കോണം ഭാഗത്തെ പാടങ്ങളാണ് നികത്തുന്നത്. ഇതിനെതിരെ കഴിഞ്ഞ ഡിസംബറില്‍ കിടങ്ങൂരില്‍ മനുഷ്യച്ചങ്ങല ഉള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

ഒരു വര്‍ഷം മുമ്പാണ് ഇവിടെ മണ്ണടിച്ച് പാടം നികത്തല്‍ തുടങ്ങിയത്. ഇതിനെതിരെ കൈരളി റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ നാട്ടുകാരെയും സ്ഥലമുടമയെയും വിളിച്ച് ഹിയറിംങ് നടത്തിയങ്കിലും തുടര്‍ നടപടികളില്ല.

കിടങ്ങൂരില്‍ പാടം നികത്തല്‍ തുടരുന്നു; അധികൃതര്‍ക്ക് അനങ്ങാപ്പാറ നയം

എറണാകുളം കേന്ദ്രമാക്കിയുള്ള ചില ലോബികളാണ് ഇവിടെ വന്‍ തോതില്‍ പാടം വാങ്ങി കൂട്ടി മണ്ണിട്ട് നികത്തുന്നത്. മറ്റിടങ്ങളില്‍ നിന്ന് പകല്‍ വന്‍ തോതില്‍ മണ്ണ് ലോറികളിലെത്തിക്കുകയാണ്. തുടര്‍ന്ന് രാത്രി സമയങ്ങളില്‍ പാടത്ത് നിരത്തുകയാണ് പതിവ്. ഇതിനെതിരെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കാറുണ്ടങ്കിലും നടപടിയില്ല. പാടം നികത്തുന്നതുമൂലം കിണറുകളിലെ ജലനിരപ്പ് താഴുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

Keywords:  Kerala, Kottayam, News,  Paddy farm filling in Kidangoor, Natives in dilemma, Pala.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia