യുഡിഎഫിന്റെ പടയൊരുക്കത്തില്‍ കുറ്റവാളികളെ നുഴഞ്ഞുകയറ്റാന്‍ ആസൂത്രിത ശ്രമം; കളങ്കിതര്‍ പരിപാടിക്കെത്താതെ സൂക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി വി ഡി സതീശന്
Oct 31, 2017, 19:01 IST
കാസര്‍കോട്: (www.kvartha.com 31.10.2017) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യുഡിഎഫിന്റെ പടയൊരുക്കം യാത്രയില്‍ കുറ്റവാളികളെ നുഴഞ്ഞുകയറ്റാന്‍ ആസൂത്രിത ശ്രമം നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കളങ്കിതര്‍ പരിപാടിക്കെത്താതെ സൂക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി കെപിസിസി വൈസ് പ്രസിഡന്റും ജാഥാ അംഗവുമായ വി ഡി സതീശന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുറ്റാരോപിതരായ അപരിചിതര്‍ പരിപാടിയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രാദേശിക കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുപ്രവര്‍ത്തകര്‍ പല പരിപാടികളിലും പങ്കെടുക്കുമ്പോള്‍ പലരും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും തങ്ങളുടെ കൂടെ നില്‍ക്കുന്നത് ആരാണെന്ന് അറിയാറില്ല. കൊടുവള്ളിയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ലൂക്കൗട്ട് നോട്ടീസ് ഉള്ള പ്രതിക്കൊപ്പം പിടിഎ റഹീം എംഎല്‍എ അടക്കമുള്ളവരുടെ ഫോട്ടോ പുറത്ത് വന്നിരുന്നു. അവര്‍ക്ക് പ്രതിയെ അറിയാമെന്ന് പരസ്യമായി പറയുകയാണ് ചെയ്തത്.
അറിഞ്ഞുകൊണ്ടും അറിയാതെയും നില്ക്കുന്ന ഫോട്ടോകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം പ്രതികളുടെ ചിത്രം റൗണ്ടിട്ട് വരുന്നത് ഒഴിവാക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, kasaragod, UDF, Congress, V.D Satheeshan, MLA, Ramesh Chennithala, Politics, Padayorukkam press meet by VD Satheeshan at Kasargod press club
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.