Criticized | പ്രതിപക്ഷ നേതാവ് നട്ടെല്ല് ആര്‍എസ്എസിന് പണയം വച്ചു; മുന്നോട്ടു പോകുന്നത് ബിജെപിയുടെ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്ത്, മതനിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്ന ആളായി കാലം വിലയിരുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ്
Mar 15, 2023, 13:59 IST
തിരുവനന്തപുരം: (www.kvartha.com) പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ പ്രതിപക്ഷ നേതാവിനെ പോലെയാണ് വിഡി സതീശന്‍ പെരുമാറുന്നതെന്നും ബിജെപിയുടെ മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്താണ് മുന്നോട്ടു പോകുന്നതെന്നും പറഞ്ഞ റിയാസ് ബിജെപിക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ അദ്ദേഹം തയാറല്ലെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് നട്ടെല്ല് ആര്‍ എസ് എസിനു പണയം വച്ചു. മതനിരപേക്ഷ കോണ്‍ഗ്രസിനെ ഒറ്റുകൊടുക്കുന്ന ആളായി കാലം വിഡി സതീശനെ വിലയിരുത്തും. അദ്ദേഹം പ്രതിപക്ഷ നേതാവായത് പിന്‍വാതിലിലൂടെയാണോ എന്ന അപകര്‍ഷതാബോധം അദ്ദേഹത്തിനുണ്ട്. ത്യാഗാനുഭവമോ അനുഭവപരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതാവായതിനാല്‍ പാര്‍ടിയില്‍ അദ്ദേഹത്തോട് എതിര്‍പ്പുണ്ട്.
പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി. പ്രതിപക്ഷ നേതാവിനെക്കണ്ട് ഗുഡ്‌മോണിങും ഗുഡ് ഈവനിങും പറഞ്ഞാലേ മന്ത്രിപ്പണി എടുക്കാന്‍ കഴിയൂ എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ട്. അത് പ്രതിപക്ഷ നേതാവിന്റെ അലമാരയില്‍ വച്ചാല്‍ മതിയെന്നും റിയാസ് പറഞ്ഞു.
മന്ത്രിമാരെ തുടര്‍ചയായി ആക്ഷേപിക്കുകയാണ് അദ്ദേഹം. താനുള്‍പ്പടെയുള്ളവര്‍ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. വികസനകാര്യത്തില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് സര്‍കാര്‍ പോകുന്നത്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ ആരോപണം ഉയര്‍ന്നാല്‍ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തമുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ദിവസംപോലും വിഡി സതീശന്‍ ജയില്‍വാസം അനുഭവിച്ചിട്ടില്ല. രാഷ്ട്രീയ ത്യാഗം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. 30 കൊല്ലം എംഎല്‍എയായിരുന്ന കാര്യമാണ് എപ്പോഴും പറയുന്നത്. അല്ലാതെ അദ്ദേഹത്തിന് വേറൊന്നും അറിയില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.
Keywords: PA Mohammed Riyas Criticized VD Satheesan, Thiruvananthapuram, News, Politics, Criticism, BJP, Minister, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.