SWISS-TOWER 24/07/2023

ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2016) കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി. ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരള നിയമസഭയുടെ 22- ാമത് സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍.

വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ സഭാസമ്മേളന ഹാളില്‍ രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. സ്പീക്കറുടെ ഡയസില്‍ തയാറാക്കിയ രണ്ട് താല്‍കാലിക പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇരിപ്പിടത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍നിരയില്‍ നിന്ന് ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും അവസാനം പി.സി. ജോര്‍ജും വോട്ട് രേഖപ്പെടുത്തി.

പ്രതിപക്ഷ സ്ഥാനാര്‍ഥിയായ കുന്നത്തുനാട് എംഎല്‍എ കോണ്‍ഗ്രസിലെ വി.പി.സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ സ്ഥാനത്തേക്കെത്തുന്നത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

42- ാം വയസില്‍ സ്പീക്കര്‍ സ്ഥാനത്തെത്തിയ കെ.രാധാകൃഷ്ണന് ശേഷം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നാല്‍പ്പത്തെട്ടുകാരനായ പി.ശ്രീരാമകൃഷ്ണനെന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിനുശേഷം സഭയെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയില്‍ നിന്ന് സ്പീക്കറാകുന്ന അഞ്ചാമത്തെ ആളാണ് ശ്രീരാമകൃഷ്ണന്‍. 2006- 11 കാലയളവിലാണ് രാധാകൃഷ്ണന്‍ സ്പീക്കര്‍ പദവി വഹിച്ചിരുന്നത്.

പി.ശ്രീരാമകൃഷ്ണന് 92 വോട്ടും സജീന്ദ്രന് 46 വോട്ടും ലഭിച്ചതായി പ്രോടെം സ്പീക്കര്‍ എസ്.ശര്‍മ സഭയെ അറിയിച്ചു. ഒരു വോട്ട് അസാധുവായി. 91- 48 എന്നതാണു സഭയിലെ ഭരണ- പ്രതിപക്ഷ അംഗബലമെന്നതിനാല്‍ ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിവിധ നിയമസഭാ കക്ഷി നേതാക്കളും അഭിനന്ദിച്ചു.

അതേസമയം, പ്രതിപക്ഷ നിരയില്‍നിന്ന് ഭരണപക്ഷത്തേക്ക് വോട്ടു മറിഞ്ഞതായും സൂചനയുണ്ട്. എല്‍ഡിഎഫ് - 91, യുഡിഎഫ് - 47, ബിജെപി - 1, സ്വതന്ത്രന്‍ - 1 എന്നിങ്ങനെയാണ് സഭയിലെ യഥാര്‍ഥ അംഗബലം. പി.ശ്രീരാമകൃഷ്ണന് 92 വോട്ടും സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്. ഇതോടെ വോട്ടു മറിഞ്ഞെന്ന് വ്യക്തമാണ്. ഇടതുപക്ഷ പ്രതിനിധിയായ പ്രോടെം സ്പീക്കര്‍ വോട്ടു രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ രണ്ട് വോട്ട് ശ്രീരാമകൃഷ്ണന് അധികം ലഭിച്ചുവെന്ന് വ്യക്തമാണ്. പ്രതിപക്ഷ പ്രതിനിധി സജീന്ദ്രന് ഒരു വോട്ടു കുറയുകയും ചെയ്തു.

ബിജെപി എംഎല്‍എയായ ഒ.രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിനാണ് ലഭിച്ചതെന്നാണ്
സൂചന. ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ സ്വതന്ത്രനായ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭാ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത ബാലറ്റ് പേപ്പര്‍ വാങ്ങിയ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്താതെ പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും തികച്ചും സ്വതന്ത്രനായിരിക്കും എന്നും ജോര്‍ജ് വോട്ടെടുപ്പിന് മുന്‍പേ വ്യക്തമാക്കിയിരുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ സഭ ഇടക്കാലത്തേക്ക് പിരിയും. പിന്നീട് 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സമ്പൂര്‍ണ സഭാസമ്മേളനം ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് അപ്പോള്‍ നടക്കും.
ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍

Also Read:
കാസര്‍കോട് സ്വദേശിയായ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords:  P Sreeramakrishnan elected Kerala Assembly speaker, Thiruvananthapuram, P.C George, Chief Minister, Pinarayi vijayan, Ramesh Chennithala, O Rajagopal, BJP, Congress, CPM, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia