പഴയ വിവാദ നായകന്‍ പി ശശിയെ പിണറായി പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കും എന്ന് പ്രചരിപ്പിച്ചത് ആര്?

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25/05/2016) പുതിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പഴയ വിവാദ നായകന്‍ പി ശശിതന്നെ ആയിരിക്കുമെന്നു പ്രചരിപ്പിച്ചതാര്? കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശശിയുടെ തിരിച്ചുവരവിനേക്കുറിച്ചു സജീവമായ ചര്‍ച്ചകളുണ്ടായിരുന്നു. മാധ്യമങ്ങളില്‍ അത് വാര്‍ത്തയാക്കാന്‍ പലര്‍ക്കുമേലും പലവഴിക്കും സമ്മര്‍ദ്ദവുമുണ്ടായി.

പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കും മുമ്പുള്ള അതിഗംഭീര സ്‌കൂപ്പ് എന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അതില്‍ വീണുപോകാതിരുന്നത് നന്നായി എന്നാണ് ഇപ്പോള്‍ പലര്‍ക്കും മനസിലായിട്ടുള്ളത്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അന്നത്തെ സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ശശി വലിയ ആരോപണങ്ങളാണ് സര്‍ക്കാരിനേക്കുറിച്ചു കേള്‍പ്പിച്ചത്. പ്രത്യേകിച്ചു പോലീസില്‍ ശശി നടത്തിയ ഇടപെടലുകളാണ് വിവാദമായത്.

പിന്നീട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ശശിയെ ഒരു സ്ത്രീയുമായിച്ചേര്‍ത്തു കണ്ണൂരിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് നടപടി നേരിട്ടു. ജില്ലാ സെക്രട്ടറി സ്ഥാനം പോയി. ഇപ്പോഴും പാര്‍ട്ടി അംഗമാണെങ്കിലും ചുമതലകളൊന്നുമില്ല. അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ്.

പിണറായി വിജയനുമായി അടുപ്പമുള്ള ശശിയെ പാര്‍ട്ടിക്കുള്ളില്‍ സംരക്ഷിക്കാന്‍ അദ്ദേഹം കാര്യമായി ശ്രമിച്ചിരുന്നു എന്നാണ് നേരത്തേ പുറത്തുവന്നത്. വി എസിന്റെ ശക്തമായ നിലപാടുമൂലമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ പിണറായി മുഖ്യമന്ത്രിയാകുന്നതോടെ ശശിയുടെ അനുഭവ പരിചയം ഉപയോഗപ്പെടുത്താന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കും എന്നാണ് പ്രചരിച്ചത്.

പിണറായിയുടെ നല്ല തുടക്കത്തെ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സാധാരണക്കാരും പ്രകീര്‍ത്തിക്കുന്നതിനിടെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരമൊരു നീക്കം ഉണ്ടാത് എന്നാണു വിവരം. പിണറായി ശശിയെ സെക്രട്ടറി ആക്കാതിരിക്കുമ്പോള്‍ അത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതുകൊണ്ടാണെന്നു വരുത്താനും ഈ കേന്ദ്രങ്ങള്‍ ഉദ്ദേശിച്ചിരുന്നത്രേ. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഈ കെണിയില്‍ വീഴാതിരുന്നതുകൊണ്ട് പദ്ധതി പാളിപ്പോയി.
പഴയ വിവാദ നായകന്‍ പി ശശിയെ പിണറായി പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കും എന്ന് പ്രചരിപ്പിച്ചത് ആര്?

Keywords: P Shashi, Pinarayi Vijayan, Pinarayi Vijayan, P Sashi will be back in power? Or it is a rumour?
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia