P Santhosh Kumar | കാക്കനാടന്‍ പുരോഗമന ചിന്താഗതി വളര്‍ത്തിയ എഴുത്തുകാരനെന്ന് പി സന്തോഷ് കുമാര്‍ എംപി

 


കണ്ണൂര്‍: (www.kvartha.com) അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാന്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്ന് അഡ്വ. പി സന്തോഷ്‌കുമാര്‍ എംപി പറഞ്ഞു. കാക്കനാടന്റെ രചനകള്‍ സമൂഹത്തില്‍ പുരോഗമന ചിന്താഗതി വളര്‍ത്തി. കാക്കനാടന്റെ കഥകളും നോവലുകളും മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാകന്ദം മാസികയും മാകന്ദം കലാസാഹിത്യ വേദിയും സംയുക്തമായി നടത്തിയ കാക്കനാടന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
             
P Santhosh Kumar | കാക്കനാടന്‍ പുരോഗമന ചിന്താഗതി വളര്‍ത്തിയ എഴുത്തുകാരനെന്ന് പി സന്തോഷ് കുമാര്‍ എംപി

ചൗപദി എന്ന നോവലിന് സന്ധ്യ ജലേഷിന് കാക്കനാടന്‍ നോവല്‍ പുരസ്‌കാരവും മഴയ്ക്ക് മുന്‍പ് എന്ന കഥയ്ക്ക് ട്രീസ അനിലിന് കാക്കനാടന്‍ കഥാപുരസ്‌കാരവും എംപി സമ്മാനിച്ചു. കണ്ണൂര്‍ സംഗീത കലാക്ഷേത്രം ഹോളില്‍ നടന്ന ചടങ്ങില്‍ സദ്ഭാവന ബുക്സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷനായി. മാകന്ദം മാസിക ചീഫ് എഡിറ്റര്‍ എംവി കുറ്റിയാട്ടൂര്‍, ടികെഡി മുഴപ്പിലങ്ങാട്, കവിയൂര്‍ രാഘവന്‍, കെ പത്മനാഭന്‍, ഇആര്‍ ഉണ്ണി, കെ ഉമാവതി കാഞ്ഞിരോട് എന്നിവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Writer, P Santhosh Kumar MP, Kakkanadan, P Santhosh Kumar MP about Kakkanadan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia