ADVERTISEMENT
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലി കാത്തുകാത്തിരിക്കുന്ന പതിനായിരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത. പി എസ് സിയുടെ എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് അനുസരിച്ച് ഓഗസ്റ്റ് ആദ്യം മുതല്‍ അഡ്വൈസ് മെമ്മോ അയച്ചുതുടങ്ങും. തിരുവനന്തപുരം ജില്ലയിലായിരിക്കും ആദ്യം അഡ്വൈസ് മെമ്മോ അയക്കുക. അഡ്വൈസ് മെമ്മോ അയയ്ക്കല്‍ മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നതോടെ എല്‍ ഡി സി തസ്തികയില്‍ പതിനായിരത്തോളം പേര്‍ക്കു നിയമനം കിട്ടാന്‍ സാധ്യതയുണ്ട്.
പി എസ് സിയിലെ മറ്റെല്ലാലിസ്റ്റുകളുടേയും പണികള്‍ മാറ്റിവച്ച് പ്രവര്‍ത്തിച്ചാണ് കഴിഞ്ഞ മാര്‍ച്ച് 30 ന് എല്‍ ഡി സി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത്. റെക്കോര്‍ഡ് വേഗമായിരുന്നു റാങ്ക് ലിസ്റ്റുകള്‍ക്ക്. എന്നാല്‍ ആ വേഗം അഡ്വൈസ് മെമ്മോ നല്കുന്നതില് പാലിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് പി എസ് സി ഇപ്പോള്‍ പരിഹരിക്കുന്നത്.
തിടുക്കത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയപ്പോഴുണ്ടായ പിഴവുകളാണ് അഡ്വൈസ് നല്കാന് വൈകാന്‍ കാരണമെന്നാണ് പി എസ് സി പറയാതെ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ജൂലൈ 16ന് ചേര്‍ന്ന പി എസ് സി യോഗം അഡ്വൈസ് വൈകുന്നതിന്റെ കാരണം കണ്ടെത്താന്‍ ഒരു സബ് കമ്മിറ്റിയെ നിയമിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വൈസ് മെമ്മോ വേഗം അയയ്ക്കാന്‍ തീരുമാനിച്ചത്.
SUMMARY: Kerala Public Service Commission to send L D C advice memo in August first week.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

