കെ സുരേന്ദ്രനെതിരേ 'ഒളിയമ്പ്'; പി ആർ ശിവശങ്കറിനെ ചാനൽചർചയ്ക്കുള്ള പാനലിൽനിന്ന് ഒഴിവാക്കി ബി ജെ പി
Oct 8, 2021, 14:44 IST
കൊച്ചി: (www.kvartha.com 08.10.2021) ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേ ഒളിയമ്പെയ്ത പി ആർ ശിവശങ്കറിനെ ചാനൽ ചർചയ്ക്കുള്ള പാനലിൽനിന്ന് ഒഴിവാക്കി ബി ജെ പി. കഴിഞ്ഞദിവസം ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ വക്താവ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ശിവശങ്കർ, സുരേന്ദ്രനെ ഉന്നംവെച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. ഈ വിവാദ കുറിപ്പിന്മേലാണ് നടപടി.
കൃഷ്ണദാസ് പക്ഷക്കാരനായ ശിവശങ്കർ ചർചകളിൽ ബി ജെ പിയുടെ ശക്തമായ സാന്നിധ്യമായിരുന്നു. കോപ അമേരിക ഫുട്ബോളിൽ നെയ്മറുടെ ട്രൗസർ കീറിയതിനെ കളിയാക്കി സന്ദീപ് വാചസ്പതിയിട്ട പോസ്റ്റിന് മറുപടിയായി ശിവശങ്കർ ഇട്ട പോസ്റ്റും പാർടിക്കുള്ളിൽ വലിയ ചർചയായിരുന്നു. ‘അഭിനയചക്രവർത്തിമാരുടെ കളസം കീറുന്ന കാലമാണ് വരുന്നതെന്നും കുറച്ചുനാളായില്ലേ തറ അഭിനയം കാട്ടി നിലത്തുവീണ് ഉരുണ്ട്, ട്രൗസർകീറി, ഷർട് കീറി നാട്ടുകാരെ പറ്റിക്കുന്നു. പറഞ്ഞുവിടുംമുമ്പ് പണി നിർത്തിപ്പോകുന്നതല്ലെ നല്ലത്...’ എന്നായിരുന്നു അന്ന് ശിവശങ്കർ കുറിച്ചത്.
Keywords: BJP, Political party, Kerala, News, President, Facebook Post, P R Shivashankar removed from BJP's news debate panel for mocking K Surendran.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.