കേന്ദ്രസര്‍­വകലാ­ശാ­ല മെഡി­ക്കല്‍­ കോ­ളജ്­ മാ­റ്റാന്‍ നീ­ക്കം­­: എം­.പി.­

 


 കേന്ദ്രസര്‍­വകലാ­ശാ­ല മെഡി­ക്കല്‍­ കോ­ളജ്­ മാ­റ്റാന്‍ നീ­ക്കം­­: എം­.പി.­
കാ­സര്‍­കോ­ട്­: കേന്ദ്രസര്‍­വകലാ­ശാ­ലയു­ടെ കീ­ഴില്‍­ ആരം­ഭി­ക്കാ­നി­രി­ക്കു­ന്ന മെഡിക്കല്‍­ കോ­ളജ്­ കാ­സര്‍­കോ­ട്‌­നി­ന്ന്­ മാ­റ്റാ­നു­ള്ള നീ­ക്കത്തെ പ്രതി­രോ­ധി­ക്ക­ണ­മെ­ന്ന് പി.­ കരു­ണാ­കരന്‍­ എം­.പി­. വാര്‍­ത്താ­സമ്മേളനത്തില്‍­ പറഞ്ഞു.­ കേന്ദ്രസര്‍­വകലാ­ശാ­ലയു­ടെ ഹെല്‍­ത്ത്‌­സയന്‍­സ്­ വി­ഭാ­ഗം­ പത്തനം­ തി­ട്ടയില്‍­ തു­ടങ്ങാനു­ള്ള­ ശു­പാര്‍­ശ കേന്ദ്രസര്‍­ക്കാ­രി­നും­ യു­ജി­സി­ക്കും­ മു­മ്പേ വൈസ്­ചാന്‍­സലറര്‍­ നല്‍­കി­യി­ട്ടുണ്ട്.­­ തി­രു­വല്ലയില്‍­ പത്തേക്കര്‍­ ഭൂ­മി­ നല്‍­കാന്‍­ തീ­രമാ­നി­ച്ചി­ട്ടു­ള്ള­ത് ഈ നീ­ക്ക­ത്തി­ന്റെ ഭാ­ഗ­മാ­ണെന്ന് സം­ശ­യി­ക്ക­പ്പെ­ടുന്നു.

എല്‍­ഡി­എഫ്­ സര്‍­ക്കാര്‍­ കേന്ദ്രസര്‍­വകലാ­ശാ­ല കാ­സര്‍­കോ­ട്­ തു­ടങ്ങി­യ­ത് പ­ല എ­തിര്‍­പ്പു­ക­ളേയും അ­വ­ഗ­ണി­ച്ചാണ്.­ 360 ഏക്കര്‍­ സ്ഥലം­ അനു­വദി­ച്ചു­വെങ്കി­ലും­ അവി­ടെ തറക്കല്ലി­ട്ട്­ കെട്ടി­ട നിര്‍­മാ­ണം­ ആരം­ഭി­ക്കു­ന്നതി­നു­ മു­മ്പേ പത്തനം­തി­ട്ടയില്‍­ സ്ഥലം­ അനു­വദി­ച്ചത്­ ദു­രൂ­ഹമാ­ണ്.­ കാ­സര്‍­കോ­ട്ടെ തറക്കല്ലി­ടല്‍­ നാ­ലു­തവണ മാ­റ്റി­വെച്ചു. പത്തനം­തി­ട്ടയില്‍­ സര്‍­വകലാ­ശാ­ലയു­ടെ ക്യാ­മ്പസ്­ തു­ടങ്ങു­ന്നതി­ന്­ എ­തിര്‍­പ്പില്ല.­ കേരളത്തില്‍­ എവി­ടെ വേണമെങ്കി­ലും­ ക്യാ­മ്പസ്­ തു­ടങ്ങാം­.­ എന്നാല്‍­ ഹെല്‍­ത്ത്­ സയന്‍­സ്­ വി­ഭാ­ഗം­ തു­ടങ്ങാന്‍­ ആദ്യം നിര്‍­ദേശി­ച്ച സ്ഥലത്ത്­ ഇപ്പോള്‍­ സ്ഥലം­ അനു­വദി­ച്ചത് ദു­രു­ദ്ദേശ്യ­പരമാ­ണ്.­

എന്‍­ഡോ­സള്‍­ഫാന്‍­ ദു­രന്തം­ വേട്ടയാ­ടു­ന്ന ജി­ല്ലയില്‍­ ആയി­രകണക്കി­നാ­ളു­കള്‍­ വി­ദഗ്­ദ്ധ ചി­കി­ത്സ കി­ട്ടാ­തെ ബുദ്ധി­മു­ട്ടു­കയാ­ണ്.­ കര്‍­ണാ­ടകയേയും­ മറ്റ്­ ജില്ലകളെയും ആശ്രയി­ച്ചാ­ണ്­ ഇപ്പോള്‍­ ചി­കി­ത്സ.­ ഇതി­ന്­ മാ­റ്റം­വരണമെന്ന ആഗ്രഹത്തോ­ടെയാ­ണ്­ പൂര്‍­ണമാ­യും­ യു­ജി­സി­ ഫണ്ടില്‍­ സ്ഥാപി­ക്കു­ന്ന കേന്ദ്രസര്‍­വകലാ­ശാ­ലയു­ടെ മെഡി­ക്കല്‍­കോ­ളേജ്­ ഇവി­ടെ വേണമെന്ന്­ ആവശ്യ­പ്പെ­ടു­ന്നത്.­ മണ്ഡലം­ വി­കസന ശില്‍­പശാ­ലയി­ലും­ കോണ്‍­കോ­ഡ്­ ശില്‍­പശാ­ലയി­ലും­ പ്രഭാ­കരന്‍­ കമീഷന്­ നല്‍­കി­യ റി­പ്പോര്‍­ട്ടി­ലും ഈ­ ആവശ്യം­ ഉന്നയി­ച്ചി­ട്ടു­ണ്ട്.­ മു­മ്പ്­ സര്‍­വകക്ഷി­ യോ­ഗം­ വിളി­ച്ച്­ മെഡിക്കല്‍­ കോ­ളജ്­ മാ­റ്റാ­നു­ള്ള നീ­ക്കത്തി­നെതി­രെ പ്രതി­കരി­ച്ചതാ­ണ്.­ ജനകീ­യ കണ്‍­വന്‍­ഷനും മാര്‍­ച്ചും­ നടത്തി.­ മെഡി­ക്കല്‍­ കോ­ളേജി­ന്­ അനു­മതി­ കി­ട്ടി­യി­ട്ടി­ല്ലെന്നാ­ണ്­ അപ്പോള്‍­ പ­റ­യു­ന്നത്. പത്തനം­തി­ട്ടയില്‍­ സൗ­ജന്യ­മാ­യി­ ഭൂ­മി­ കിട്ടാ­നി­ല്ലാ­ത്തതി­നാല്‍­ അവി­ടെ മെഡി­ക്കല്‍­കോ­ളജ്­ തു­ടങ്ങി­ല്ലെ­ന്നാ­ണ് എല്ലാ­വരും ക­രു­ത്തി­യി­രു­ന്നത്.­ ഈ­ വാ­ദം­ ഉന്നയി­ച്ച്­ കോണ്‍­ഗ്രസും­ ലീ­ഗും­ സമരത്തില്‍­നി­ന്ന്­ പിന്‍­മാ­റി.­

എന്നാല്‍­ ഇപ്പോള്‍­ എക്‌­സൈസ്­ വകു­പ്പി­ന്റെ കൈയി­ലു­ള്ള 10 ഏക്കര്‍ ഭൂ­മി­ നല്‍­കാ­നാ­ണ്­ സര്‍­ക്കാര്‍­ തീ­രു­മാ­നി­ച്ചത്.­ ഇതു­സം­ബന്ധി­ച്ച യു­ഡി­എ­ഫി­ന്റെ അഭി­പ്രാ­യം­ വ്യ­ക്തമാ­ക്കണം.­ കേന്ദ്രസര്‍­വകലാ­ശാ­ലയു­ടെ കീ­ഴില്‍­ മെഡി­ക്കല്‍­ കോ­ളജ്­ ആരം­ഭി­ക്കു­ന്നു­ണ്ടെങ്കില്‍­ അത്­ ഇവി­ടെതന്നെ സ്ഥാ­പി­ക്കണം.­ അതി­നാ­യി­ മു­ഴു­വന്‍­ രാഷ്ട്രീ­യപാര്‍­ടി­കളും­ ഒന്നി­ച്ച്­ നില്‍­ക്കണം.­ മു­ഴു­വന്‍­ പാര്‍­ടി­കള്‍­ക്ക്­ ഈ­ ആവശ്യ­ ഉന്നയി­ച്ച്­ എം­പി­ എന്നി­നി­ലയില്‍­ കത്ത്­ നല്‍­കും.­ യോ­ജി­ച്ച പോ­രാ­ട്ടം­ ഇല്ലെങ്കില്‍­ മെഡി­ക്കല്‍­കോ­ളജ്­ ജി­ല്ലയ്ക്ക്­ നഷ്ടപ്പെടും­.­

Keywords: Kasaragod, Press meet, LDF, Medical College, Kerala, P. Karunakaran MP, Party, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia