ആധാറിനെ എതിര്‍ത്ത സി പി എം പ്രധാനമന്ത്രിയോട് മാപ്പു പറയണം: പി കെ കൃഷ്ണദാസ്

 


കണ്ണൂര്‍: (www.kvartha.com 21.04.2020) സ്പ്രിംഗ്ലറുമായുള്ള കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആധാര്‍ കൊണ്ടുവരാന്‍ സമയത്ത് വിവാദം ഉണ്ടാക്കിയതിന് പ്രധാനമന്ത്രിയോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ഐടി സെക്രട്ടറി മാരീചനാണ് പുറകില്‍ മറ്റൊരാള്‍ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്. കമ്പനിയുടെ വിശദാംശങ്ങള്‍ അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ആധാറിനെ എതിര്‍ത്ത സി പി എം പ്രധാനമന്ത്രിയോട് മാപ്പു പറയണം: പി കെ കൃഷ്ണദാസ്

എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വേവലാതിയുള്ള കാര്യം മനസിലാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Keywords:  P K Krishnadas against CPM, Kannur, News, Politics, BJP, CPM, Chief Minister, Pinarayi vijayan, Press meet, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia