സിപിഐഎം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രത്യാഘാതം: പി ജയരാജന്‍
May 19, 2012, 11:17 IST
കണ്ണൂര്‍: സിപിഐഎം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ടിപി വധത്തില്‍ സിപിഐഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് പി ജയരാജന്റെ ഭീഷണി. പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടിവരും. മുല്ലപ്പിള്ളി രാമചന്ദ്രന്‍ ഗാന്ധിത്തൊപ്പി വച്ച കത്തിവേഷമാണെന്നും പി ജയരാജന്‍ ആരോപിച്ചു.
Keywords: Kannur, P Jayarajan, Kerala, CPM, Police, Murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.