P Jayarajan | പി ജയരാജന്‍ വധശ്രമം: ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുത വിട്ടതിന് സര്‍കാര്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കി

 


തലശേരി: (KVARTHA) സിപിഎം സംസ്ഥാന കമിറ്റിയംഗം പി ജയരാജനെ കിഴക്കെ കതിരൂരിലുള്ള വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍കാര്‍ അപീല്‍ നല്‍കി. പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരായ ആറ് പ്രതികളില്‍ ഒരാളൊഴികെ മറ്റുള്ളവരെ ഹൈകോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയത്.

P Jayarajan | പി ജയരാജന്‍ വധശ്രമം: ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുത വിട്ടതിന് സര്‍കാര്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കി

1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ ആറുപേരെ 2007-ല്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. എന്നാല്‍ ഹൈകോടതി രണ്ടാംപ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസില്‍ പ്രോസിക്യൂഷന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ഹൈകോടതി പറഞ്ഞിരുന്നു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും പ്രതികളെ കുറ്റവിമുക്തമാക്കാനുള്ള കാരണമായി ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഹൈകോടതിയുടെ ഈ കണ്ടെത്തല്‍ തെറ്റാണെന്നാണ് സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൃത്യമായ തെളിവുകളും, വ്യക്തമായ മൊഴികളും ഉണ്ടെന്നാണ് സര്‍കാര്‍ വാദം.

Keywords: P Jayarajan murder attempt: State govt files appeal in SC against acquittal of accused, Kannur, News, P Jayarajan Murder Attempt, Appeal, Supreme Court, RSS Accused, Politics, High Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia