P Jayarajan | അരിയില്‍ ശുക്കൂര്‍ വധക്കേസ്; തുടരന്വേഷണത്തിന് സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചതായി പി ജയരാജന്‍
Jul 22, 2023, 17:54 IST
കണ്ണൂര്‍: (www.kvartha.com) എം എസ് എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂര്‍ വധക്കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് അയച്ചതായി സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജന്‍ അറിയിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രടറി ബിആര്‍എം ശഫീര്‍ കണ്ണൂരില്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചതെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പൊലീസിനെ വിരട്ടിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും കേസില്‍ പ്രതി ചേര്‍ത്തതെന്നും ഡെല്‍ഹിയില്‍ ചെന്ന് സിബിഐയിലും സമ്മര്‍ദം ചെലുത്തിയെന്നും വെളിപ്പെടുത്തിയിരുന്നു. ഇത് സുധാകരന്‍ നിഷേധിച്ചിട്ടില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള ഇടപെടലാണ് നടന്നതെന്ന് വ്യക്തമാണെന്നും പി ജയരാജന്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, News-Malayalam, P Jayarajan, Letter, CBI, Investigation, Ariyil Shukoor, Murder Case, P Jayarajan approaches CBI demanding further investigation on Ariyil Shukoor murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.