P Jayarajan | 'ആർഎസ്എസുകാർ നുണ പ്രചരിപ്പിക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല, നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ന്യായാധിപ തന്നെ കൂട്ടുനിൽക്കുന്നത് പ്രേതിഷേധാർഹം'; റിട. ജസ്റ്റിസ് ഇന്ദു മൽഹോത്രയ്‌ക്കെതിരെ പി ജയരാജൻ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) റിടയേർഡ്‌ ജസ്റ്റിസ് ഇന്ദു മൽഹോത്ര തിരുവനന്തപുരത്ത് നടത്തിയ പ്രസ്‌താവനക്കെതിരെ പി ജയരാജൻെറ ഫേസ്‌ബുക് പോസ്‌റ്റ്‌. നടത്തിയ അഭിപ്രായപ്രകടനം യാഥാർഥ്യത്തിന് നിരക്കാത്തതും വിചിത്രവുമാണ്. ഇൻഡ്യൻ നീതിന്യായ കോടതിയുടെ അമരത്തിരിക്കുന്ന ജഡ്ജുമാർ ഇത്തരത്തിൽ ചരിത്രബോധമില്ലാതെ സംസാരിക്കുന്നത് നമ്മുടെ ജനാധിപത്യത്തെയാണ് ദുർബലമാക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
                  
P Jayarajan | 'ആർഎസ്എസുകാർ നുണ പ്രചരിപ്പിക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല, നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ന്യായാധിപ തന്നെ കൂട്ടുനിൽക്കുന്നത് പ്രേതിഷേധാർഹം'; റിട. ജസ്റ്റിസ് ഇന്ദു മൽഹോത്രയ്‌ക്കെതിരെ പി ജയരാജൻ

'ഹിന്ദുക്ഷേത്രങ്ങളുടെ വരുമാനത്തെ ലക്ഷ്യമിട്ട് കൊണ്ട് അവ കയ്യടക്കാൻ കമ്യൂനിസ്റ്റ് ഗവൺമെന്റുകൾ ശ്രമിക്കുന്നു എന്നും അതിന് തടയിടാൻ തനിക്കായി എന്നുമാണ് ജസ്റ്റിസ് മൽഹോത്രയുടെ പരാമർശം. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റിനെതിരെ ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്? അതിന് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പ്രസ്താവത്തിൽ വിശദീകരണമൊന്നുമില്ല', അദ്ദേഹം കുറിച്ചു.

ആർഎസ്എസുകാർ കമ്യൂനിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്മെന്റിനെതിരെ നുണ പ്രചരിപ്പിക്കുന്നത് അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ ആദരണീയ നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ഒരു ന്യായാധിപ തന്നെ അത്തരം വ്യാജപ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് പ്രേതിഷേധാർഹമാണെന്നും ജയരാജൻ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റ് പൂർണരൂപം:
 

Keywords:  P Jayarajan against Retired Justice Indu Malhotra, Kerala, Kannur, News, Top-Headlines, Latest-News, P Jayarajan, Facebook Post, Temple, Government, Communist.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia