P Jayachandran | പാടുന്തോറും ചെറുപ്പം; 80ൻ്റെ നിറവിൽ മലയാളത്തിൻ്റെ ഭാവഗായകൻ!
Mar 3, 2024, 13:19 IST
തൃശൂർ: (KVARTHA) മലയാളികളെ അര നൂറ്റാണ്ടിലേറെക്കാലം ഭാവതീവ്രമായ ഗാനങ്ങൾ കൊണ്ടു തൊട്ടുണർത്തിയ പി ജയചന്ദ്രന് മറ്റൊരു പിറന്നാൾ കൂടി. മലയാള ചലച്ചിത്ര ഗാനലോകത്തിന്‍റെ ഭാവപൂര്‍ണിമയായി അറിയപ്പെടുന്ന പി ജയചന്ദ്രൻ്റെ എണ്‍പതാം പിറന്നാളാണ് മാർച് രണ്ടിന്. മലയാളികളെ ആസ്വാദനത്തിന്‍റെ അനന്തതയിലെത്തിച്ച ഒരുപിടി ഗാനങ്ങള്‍ പിറന്ന ഈ ശബ്ദസൗകുമര്യത്തിന് ഇന്നും ചെറുപ്പമാണെന്നാണ് സോഷ്യൽ മീഡിയയിലുടെആരാധകരുടെ അഭിപ്രായം.
പി ജയചന്ദ്രന് വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ആഘോഷങ്ങളില്ല. ആസ്വാദകരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പാടാനിറങ്ങുമ്പോള്‍ മതി ആഘോഷമെന്നാണ് ഭാവഗായകന്‍റെ തീരുമാനം. തൃശൂരിലെ വീട്ടില്‍ വിശ്രമത്തിലാണെങ്കിലും അദ്ദേഹത്തെ തേടി ആശംസകളൊരൊന്നായി എത്തുന്നുണ്ട്.
പിറന്നാള്‍ ദിനത്തിലെ പതിവ് ഗുരുവായൂര്‍ ദര്‍ശനം മുടങ്ങിയതില്‍ പരിഭവമുണ്ടെങ്കിലും ഗുരുവായൂരപ്പനോടുള്ള പ്രാർഥനയാണ് എനിക്ക് നൽകാവുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമെന്നാണ് ജയചന്ദ്രൻ പ്രതികരിച്ചത്. മലയാളത്തിൽ ജയചന്ദ്രൻ പാടിയ ഹിറ്റു ഗാനങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ആരാധകർ പിറന്നാൾ സന്തോഷം പങ്കുവയ്ക്കുന്നത്. പാടുന്തോറും കൂടുതൽ ചെറുപ്പമാവുകയാണ് ജയചന്ദ്രൻ്റെ ശബ്ദമെന്നാണ് ആരാധകരിൽ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Keywords: News, News-Malayalam-News, Kerala, Kerala-News, P Jayachandran, Thrissur, P Jayachandran turns 80. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.