SWISS-TOWER 24/07/2023

ഗണേഷ് ഭാര്യയെ മര്‍ദിച്ചതിനു തെളിവുകളുമായി പി.സി. ജോര്‍ജ്ജ് യു.ഡി.എഫ്. യോഗത്തിന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: വനം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ കാമുകിയുടെ ഭര്‍ത്താവ് തല്ലിയെന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന്റെ 'വെളിപ്പെടുത്തല്‍' പുതിയ വഴിത്തിരിവില്‍. കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ പറയുമെന്ന പി.സി. ജോര്‍ജ്ജിന്റെ ഭീഷണിയും ഗണേഷിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതുമായി ബന്ധമുണ്ടെന്നാണു വിവരം.

ഗാര്‍ഹിക പീഡന വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിധം മന്ത്രി ഭാര്യയെ മര്‍ദിച്ചെന്നും അതിന് അവര്‍ ചികിത്സ തേടിയെന്നുമാണ് ജോര്‍ജ്ജ്  തെളിവുള്‍പെടെ പുറത്തറിയിക്കാന്‍ പോകുന്നത്. ഗണേഷ് ഇടതു കൈയുടെ കുഴ പിടിച്ചു തിരിച്ച് സാരമായി ഉപദ്രവിച്ചതിനേത്തുടര്‍ന്നാണ് ഡോ. യാമിനിക്ക് ചികിത്സ വേണ്ടിവന്നതത്രേ. എന്നാല്‍ ഇക്കാര്യം അവര്‍ പരസ്യമായി പറയുകയോ ഭര്‍ത്താവിനെതിരേ നിയമ നടപടിക്ക് തയ്യാറാവുകയോ ചെയ്യുമെന്നുറപ്പില്ല.

ഗണേഷ്- ജോര്‍ജ്ജ് വിവാദത്തില്‍  ചൊവ്വാഴ്ച ഡല്‍ഹിയിലും  പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറായില്ലെങ്കിലും വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ പ്രശ്‌നം സജീവ ചര്‍ച്ചയാക്കാന്‍ ഉറച്ചു തന്നെയാണ് പി.സി.ജോര്‍ജ്ജിന്റെ നീക്കം. സ്വന്തം ഭാര്യയില്‍ നിന്ന് ഗാര്‍ഹിക പീഡന കേസ് നേരിടുന്നയാളാണ് മന്ത്രിയെന്നു തെളിവുകള്‍ സഹിതം ഉന്നയിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ മുഖ്യമന്ത്രിക്കോ മറ്റുള്ളവര്‍ക്കോ ഗണേഷിനെ സംരക്ഷിക്കാന്‍ കഴിയാതെ വന്നേക്കും. ഇതിന് ഗണേഷിന്റെ അച്ഛനും കേരള കോണ്‍ഗ്രസ് ( ബി) നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ കൂടി അനുമതിക്കു വേണ്ടിയാണ് ജോര്‍ജ്ജ് കാത്തുനില്‍ക്കുന്നതെന്നും അഭ്യൂഹമുണ്ട്.

ഭര്‍ത്താവ് കൈ പിടിച്ചു തിരിച്ച് മാരകമായി പരിക്കേല്‍പ്പിച്ച കാര്യം ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞതായാണു വിവരം. അത് അവിടംകൊണ്ടും നിര്‍ത്താതെ പുറത്തും വിവാദമാക്കി ഗണേഷിനെ നാണംകെടുത്താനാണ് പി സി ജോര്‍ജ്ജ് ശ്രമിക്കുന്നതെന്ന് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുതന്നെ ആരോപണമുണ്ട്. മുന്നണിക്കുള്ളില്‍ വലിയൊരു അടിയൊഴുക്കായി മാറിയിരിക്കുകയാണ് ഈ വിവാദം.
ഗണേഷ് ഭാര്യയെ മര്‍ദിച്ചതിനു തെളിവുകളുമായി പി.സി. ജോര്‍ജ്ജ് യു.ഡി.എഫ്. യോഗത്തിന്
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോ. യാമിനി ഇടതുകൈയുടെ എക്‌സ് റേ എടുത്തതിന്റെ ഉള്‍പ്പെടെ തെളിവുകളുമായാണ് പി സി ജോര്‍ജ്ജ് യുഡിഎഫ് യോഗത്തിനെത്തുക.

മന്ത്രിവസതിയില്‍ വച്ച് ഗണേഷിന് മര്‍ദനമേറ്റുവെന്നു പറയുന്ന അതേ ദിവസം തന്നെയാണ് ഡോ. യാമിനിക്ക് മര്‍ദനമേറ്റത്. പിറ്റേന്നുതന്നെ അവര്‍ ഡോക്ടറെ കാണുകയും എക്‌സ്‌റേ എടുക്കുകയും ചികിത്സ നടത്തുകയും  ചെയ്തു. അതിനു ശേഷമാണ് അവര്‍ ഭര്‍തൃപിതാവായ ആര്‍ ബാലകൃഷ്ണ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയത്. യാമിനി ഗണേഷ് എന്ന പേരാണ് ആശുപത്രി രേഖകളിലുള്ളത്. അവരെ മാധ്യമങ്ങള്‍ പിന്നീട് കണ്ടില്ലെങ്കിലും അന്നു മുതല്‍ ഇടതു കൈ ബാന്‍ഡേജ് ഇട്ട നിലയിലാണെന്നും  വിവരമുണ്ട്. ഇതെല്ലാം മുന്നണി യോഗത്തില്‍ ജോര്‍ജ്ജ് വിശദീകരിക്കും.

Keywords:  K.B.Ganesh kumar,Forest, Yamini Thankachi,EX-Ray, Minister, P.C George, Wife, U.D.F, Conference, Thiruvananthapuram, Hospital, Doctor, Husband, Chief Minister, Umman Chandi, R.Balakrishna Pillai, Media, Kerala,World news,National news, Helth news, Educational news,Business news, Gold news, P C George to submit more details against Ganesh Kumar.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia