പി.ബി അബ്ദുര്‍ റസാഖും എന്‍.എ നെല്ലിക്കുന്നും എന്‍.ആര്‍.ഐ എം.എല്‍.എമാര്‍: കെ. സുരേന്ദ്രന്‍
Jul 12, 2012, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട് : മഞ്ചേശ്വരം എം.എല്‍.എ പി. ബി അബ്ദുര്‍ റസാഖും കാസര്‍കോട് എം.എല്‍.എ എന്‍. എ നെല്ലിക്കുന്നും എന്‍.ആര്‍.ഐ എം.എല്‍.എ മാരാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്നും ഒരുരൂപ പോലും ചിലവാക്കാത്ത രണ്ട് എം.എല്‍.എമാരും ബിസിനസ് ആവശ്യത്തിന്റെ പേരില്‍ പലപ്പോഴും ഗള്‍ഫിലാണ്. പി.ബി അബ്ദുര്‍ റസാഖിന് എം.എല്‍.എ ഫണ്ടിനെ കുറിച്ച് ഒരു ധാരണയുമില്ല. വികസന കാര്യത്തെ കുറിച്ചും അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുമില്ല. നിയമസഭാ നടപടികള്‍ പോലും അറിയാത്ത ആളാണ് മഞ്ചേശ്വരം എം.എല്‍.എ. കാസര്‍കോട് എം.എല്‍.എയുടെകാര്യത്തില്‍ ആ അഭിപ്രായമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പി.ബി അബ്ദുര്‍ റസാഖിന്റെ കച്ചവടം വേറെയാണ്. അതിനെകുറിച്ച് താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ അബ്ദുര്‍ റസാഖിന്റെ മുഖ്യ എതിരാളിയായിരുന്ന സുരേന്ദ്രന്‍ പറഞ്ഞു. തീവ്രവാദ ബന്ധമുള്ള കേസുകളില്‍ ആരെങ്കിലും പിടിയിലായാല്‍ അവര്‍ക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതിനും മറ്റും എം.എല്‍.എമാര്‍ക്ക് സമയമുണ്ട്. എന്നാല്‍ വികസന കാര്യത്തില്‍ ഇവര്‍ക്ക് സമയമില്ല. കാസര്‍കോട്ട് 35 വര്‍ഷമായി കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുകയാണ്. ഇതിന് ഇതുവരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാലിന്യപ്രശ്‌നവും കാസര്‍കോട്ടെ ജന്ങ്ങളെ അലട്ടുന്ന പ്രധാന വിഷയമാണ്. അടിസ്ഥാന സൗകര്യവും ആവശ്യത്തിന് കെട്ടിടവുമില്ലാത്ത നിരവധി ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. എന്നിട്ടും എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു ചില്ലി കാശുപോലും ചിലവാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
എം.എല്‍.എ ഫണ്ട് ചിലവാക്കാത്തതിന് ഒരു ന്യായീകരണവും ഇവര്‍ക്ക് പറയാനില്ല. ഈ പ്രശ്‌നം ഉയര്‍ത്തി പിടിച്ച് പഞ്ചായത്തടിസ്ഥാനത്തില്‍ ശക്തമായ സമരങ്ങളുമായി ബിജെപി മുന്നോട്ടു പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വികസന കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളാണ്. മലപ്പുറത്ത് നാല് യൂണിവേഴ്‌സിറ്റിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനെ കുറ്റം പറയുന്നില്ലെങ്കിലും കാസര്‍കോടിന് അനുവദിച്ച രണ്ട് മെഡിക്കല്‍ കോളേജുകള്‍ എവിടെയാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ കഴിയാത്ത രണ്ട് എം.എല്‍.എമാരും രാജിവെച്ച് വീണ്ടും ജനവിധി തേടണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഇടപെടണം.
ടി.പി വധം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്ന് സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിയത് താനാണെന്ന് കെ.ടി രജീഷ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മണിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍സ അന്വേഷണ റിപ്പോര്‍ട്ട് അയച്ചെങ്കിലും ജയകൃഷ്ണന്‍ മാസ്റ്ററുടെയും സിപിഎം പ്രവര്‍ത്തകനായിരുന്ന തലശേരിയിലെ സജീവിന്റെയും മരണത്തെ കുറിച്ച് എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം നടത്താതിരിക്കുന്നതെന്ന് വിശദീകരിക്കണം. സജീവനുള്‍പ്പെടെയുള്ളവര്‍ വാടക പ്രതികളാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുന്ന കാര്യം പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്തും സംബന്ധിച്ചു.
Keywords: Kasaragod, Press meet, MLA Funds, K. Surendran, Kerala, P. B Abdul Rassaq, NA Nellikunnu, NRI
Related news
കെ. സുരേന്ദ്രന്‍ ഇല്ലാകഥ വിളിച്ചുപറയുന്നു: എം.സി.ഖമറുദ്ദീന്‍
എം.എല്‍.എ ഫണ്ടിന് സമയപരിധിയില്ലെന്ന് നെല്ലിക്കുന്ന്; പദ്ധതികള്‍ പുരോഗമിക്കുന്നു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.