SWISS-TOWER 24/07/2023

Dog licence | വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമ പഞ്ചായത് ഓഫിസ് സന്ദര്‍ശിക്കണമെന്നില്ല; ഓണ്‍ലൈനായി അപേക്ഷിക്കാം; ഫീസ് 50 രൂപ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമ പഞ്ചായത് ഓഫിസ് സന്ദര്‍ശിക്കണമെന്നില്ല. ഓണ്‍ലൈനായി അപേക്ഷിക്കാം. citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫീസടച്ച് അപേക്ഷിക്കാം. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ടിഫികറ്റ് ഉള്ളടക്കം ചെയ്യണം.

ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും. പഞ്ചായതുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 50 രൂപയാക്കി. നേരത്തേ 10 രൂപയായിരുന്നു. തദ്ദേശസ്വയംഭരണവകുപ്പാണ് ഇക്കാര്യങ്ങളില്‍ സ്പഷ്ടീകരണം നല്‍കി ഉത്തരവിറക്കിയത്.

Dog licence | വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമ പഞ്ചായത് ഓഫിസ് സന്ദര്‍ശിക്കണമെന്നില്ല; ഓണ്‍ലൈനായി അപേക്ഷിക്കാം; ഫീസ് 50 രൂപ

നഗരസഭകളുടെ കാര്യത്തില്‍ അതാതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുന്നത്. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ കുത്തിവെപ്പിന് വാക്സിന്‍ സൗജന്യമാണ്. ടികറ്റ് നിരക്കായി 15 രൂപയും വാക്സിനേഷന്‍ സര്‍ടിഫികറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും.

തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിരമിച്ച ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാരെ ദിവസവേതനത്തിന് നിയോഗിക്കാവുന്നതാണ്. വന്ധ്യംകരണത്തിന് തെരുവുനായ്ക്കളെ കൊണ്ടുവരുന്ന വ്യക്തികള്‍ക്ക് എ ബി സി പ്രവര്‍ത്തനങ്ങള്‍ക്ക് 500 രൂപ പ്രതിഫലമായി നല്‍കും.

പ്രതിരോധ വാക്സിന്‍ സംഭരണവും വിതരണവും കാംപുകള്‍ സംഘടിപ്പിക്കലും നായപിടുത്തക്കാരെ നിയമിക്കുന്നതും പരിശീലനം നല്‍കുന്നതും മറ്റും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. എ ബി സി കേന്ദ്രത്തിന് സ്ഥലം കണ്ടെത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തദ്ദേശസ്ഥാപനമാണ് നടപടി സ്വീകരിക്കേണ്ടത്.

Keywords: Owners can now apply online for dog licence, Thiruvananthapuram, News, Visit, Website, Application, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia