നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍; കൂടുതല്‍ പേര്‍ മലപ്പുറത്തും തൃശൂരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.04.2020) പ്രവാസി മലയാളികള്‍ക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 3,20,463 പേര്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്തതില്‍ ഏറ്റഴും കൂടുതല്‍ പേര്‍ മലപ്പുറത്തും തൃശൂരും ആണ്.

കോവിഡ് ബാധയെത്തുടര്‍ന്ന് വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്കായി കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. തൊഴില്‍, താമസ വിസയില്‍ എത്തിയ 2,23,624 പേരും സന്ദര്‍ശന വിസയിലുള്ള 57,436 പേരും ആശ്രിത വിസയില്‍ 20,219 പേരും വിദ്യാര്‍ത്ഥികള്‍ 7,276 പേരും ട്രാന്‍സിറ്റ് വിസയില്‍ 691 പേരും മറ്റുള്ള വിഭാഗത്തില്‍ 11,327 പേരുമാണ് മടങ്ങിവരാനായി പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍; കൂടുതല്‍ പേര്‍ മലപ്പുറത്തും തൃശൂരും

രജിസ്റ്റര്‍ ചെയ്തവരില്‍ വിദഗ്ധ തൊഴിലാളികള്‍ 49,472 പേരും അവിദഗ്ധ തൊഴിലാളികള്‍ 15,923 പേരുമാണ്, ഭരണനിര്‍വഹണ ജോലികള്‍ ചെയ്യുന്ന 10,137 പേര്‍, പ്രൊഫഷനലുകള്‍ 67,136 പേര്‍, സ്വയം തൊഴില്‍ ചെയ്യുന്ന 24,107 പേര്‍, മറ്റുള്ളവര്‍ 1,53,724 എന്നിങ്ങനെയാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴില്‍ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകള്‍.

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 56,114 പേരും വാര്‍ഷികാവധി കാരണം വരാന്‍ ആഗ്രഹിക്കുന്നവര്‍ 58,823 പേരുമാണ്. സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, വിസ കാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23,975, ലോക് ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ 9,561, മുതിര്‍ന്ന പൗരന്‍മാര്‍ 10,007, ഗര്‍ഭിണികള്‍ 9,515, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ 2,448, ജയില്‍ മോചിതര്‍ 748, മറ്റുള്ളവര്‍ 1,08,520 എന്നിങ്ങനെയാണ് കണക്കുകള്‍.

രജിസ്ട്രേഷന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍;

തിരുവനന്തപുരം -23014

കൊല്ലം-  22575

പത്തനംതിട്ട -12677

കോട്ടയം -12,220

ആലപ്പുഴ- 15648

എറണാകുളം-  18489

ഇടുക്കി -3459

തൃശ്ശൂര്‍ - 40434

പാലക്കാട് - 21164

മലപ്പുറം -54280

കോഴിക്കോട് - 40431

വയനാട് - 4478

കണ്ണൂര്‍ - 36228

കാസര്‍കോട് -15658

Keywords:  Overwhelming response in NRK registration for returning to Kerala, Thiruvananthapuram, News, NORKA, Thrissur, Malappuram, Kottayam, Alappuzha, Ernakulam, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia