കേരളത്തിലെ കത്തോലിക്കാ സഭ വീണ്ടും വിവാദത്തില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കേരളത്തിലെ കത്തോലിക്കാ സഭ വീണ്ടും വിവാദത്തില്‍
തിരുവനന്തപുരം : കേരളത്തിലെ കത്തോലിക്കാ സഭ വീണ്ടും വിവാദക്കുരുക്കില്‍. കത്തോലിക്കാ സഭയുടെ കുത്തഴിഞ്ഞ പോക്കിനെപ്പറ്റി സിസ്റ്റര്‍ മേരി ചാണ്ടി എഴുതിയ  'നന്‍മ നിറഞ്ഞവളെ സ്വസ്തി' എന്ന പുസ്തകത്തെ ആധാരമാക്കി ഔട്ട്‌ലുക്ക് വാരിക നല്‍കിയ കവര്‍സ്റ്റോറിയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. റ്റു ദ കാസ്റ്റ് ഫസ്റ്റ് സ്റ്റോണ്‍ എന്ന പേരില്‍ മിനു ഇട്ടി ഐപ്പാണ് കവര്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരെ സഭ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളുടെയും പുരോഹിതന്‍മാരുടെയും കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചാണ് ഔട്ട് ലുക്ക് വാരിക പറയുന്നത്. പുരോഹിതന്‍മാരുടെ  കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചും , മദ്യാപാനാസ്‌കതിയെക്കുറിച്ചും കന്യസ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള സമഗ്രമായ വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

കന്യാസ്ത്രീ മഠങ്ങളില്‍ നടമാടുന്ന നിരവധി ഗര്‍ഭഛിദ്രങ്ങളും  ലൈംഗിക പീഡനങ്ങളും സിസ്റ്റര്‍ മേരി ചാണ്ടിയുടെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. സിസ്റ്റര്‍ മേരി ചാണ്ടിയെയും പുസ്തകത്തെയും ഉദ്ധരിച്ചുളള റിപ്പോര്‍ട്ടില്‍ സഭയ്ക്കുളളില്‍ നടക്കുന്നുവെന്ന് ആരോപിക്കുന്ന എല്ലാകാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

കന്യാസ്ത്രീകളും പുരോഹിതന്‍മാരും പലപ്പോഴും   മദ്യപിച്ച്   നൃത്തമാടാറുണ്ട്. ഒരു കന്യാസ്ത്രീ തനിക്ക് ജനിച്ച കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചത് തടയാന്‍ താന്‍ ശ്രമിച്ചപ്പോള്‍ മറ്റ്  കന്യാസ്ത്രീകള്‍  തനിക്ക് നേരെ തിരിഞ്ഞു. പല പുരോഹിതന്‍മാരും കന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗിക്കുന്നു. കന്യാ സ്ത്രീ -  പുരോഹിത മഠങ്ങളില്‍ നീലചിത്രങ്ങളുടെയും സി ഡി കളും വ്യാപകമായ ഉപയോഗിക്കുന്നു. ലൈംഗിക പീഡനങ്ങളാലും മറ്റ് കാരണങ്ങളാലും സഭകള്‍  വിട്ട് പോകുന്ന കന്യാസ്ത്രീകളെയും പുരോഹിതന്‍മാരെയും  തിരിച്ച് വീട്ടില്‍ കയറ്റാതിരിക്കാന്‍  നടത്തുന്ന കടുത്ത  സമ്മര്‍ദങ്ങള്‍... തുടങ്ങിയ കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

ഇതോടൊപ്പം സിസ്റ്റര്‍ ജെസ്മി, സാറാ ജോസഫ് സെബാസ്റ്റ്യന്‍ പോള്‍ , സക്കറിയ , സീറോ മലബാര്‍ കത്തോലിക്കാ സഭാ വക്താവ് പോള്‍ തേലക്കാട്ട് തുടങ്ങിയവരുടെ പ്രതികരണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സ്വന്തം ജീവിതത്തില്‍ പരാജയം നേരിട്ടവര്‍ എഴുതുന്ന പുസ്തകങ്ങളെയോ വിമര്‍ശനങ്ങളെയോ കാര്യമായെടുക്കേണ്ടതില്ലെന്നാണ്  സീറോ മലബാര്‍ കത്തോലിക്കാ സഭാ വക്താവ് പോള്‍ തേലക്കാട്ട് പ്രതികരിച്ചത്.

SUMMARY: Ex-nun, Sister Mary Chandy, is raising the hackles of the Catholic church. Her autobiography, Nanma Niranjavale Swasthi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia