ഓജോ ബോര്‍ഡ് കളി കാര്യമായി; പ്രേതബാധയൊഴിയാന്‍ കൂട്ടുകാരിക്ക് ഒരടി കൊടുത്തു, മരിച്ചെന്ന് കരുതിയ 12 വയസ്സുകാരി വീട് വിട്ടിറങ്ങി, പിന്നീട് സംഭവിച്ചത്

 


ADVERTISEMENT

കൊല്ലം: (www.kvartrha.com 28/06/2020) സംസാരിക്കുന്ന ബോര്‍ഡ് അഥവാ ആത്മാവ് ബോര്‍ഡ് എന്ന് പറയപ്പെടുന്ന ഓജോ ബോര്‍ഡ് കളി
കൂട്ടുകാരിക്കൊപ്പം പന്ത്രണ്ടുകാരി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിക്കിടെ അവരുടെ അടുത്തേക്ക് ആത്മാവ് വന്നെന്ന് തോന്നി. കൂട്ടുകാരിയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായതോടെ പേടികൂടി. അവളുടെ ശരീരത്തില്‍ പ്രേതബാധകയറിയെന്നു കരുതി അത് ഒഴിഞ്ഞുപോകാന്‍ ഒരടി കൊടുത്തു. അടികിട്ടി ബോധരഹിതയായ കൂട്ടുകാരി മരിച്ചെന്ന് കരുതി പന്ത്രണ്ടുവയസ്സുകാരി വീട് വിട്ടിറങ്ങി.

പെണ്‍ക്കുട്ടിയെ കാണതായതോടെ വീടുകാരും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. ഇതിനിടെ പെണ്‍കുട്ടി ഒറ്റയ്ക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസാണ് തിരികെ വീട്ടിലെത്തിച്ചത്. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.

ഓജോ ബോര്‍ഡ് കളി കാര്യമായി; പ്രേതബാധയൊഴിയാന്‍ കൂട്ടുകാരിക്ക് ഒരടി കൊടുത്തു, മരിച്ചെന്ന് കരുതിയ  12 വയസ്സുകാരി വീട് വിട്ടിറങ്ങി, പിന്നീട് സംഭവിച്ചത്

Keywords:  Kerala, Kollam, Missing, Police, News, Girl, Found, Family, ouijo board game girl went missing and found in kollam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia