MM Keeravani | വീണ്ടും മലയാള സിനിമ ഗാനരംഗത്ത്; 'മജീഷ്യന്‍' എന്ന സിനിമയുടെ പൂജയ്ക്കായി ഓസ്‌കാര്‍ ജേതാവ് എം എം കീരവാണി തലസ്ഥാനത്ത്
May 28, 2023, 10:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ എം എം കീരവാണി വൈകിട്ട് തിരുവനന്തപുരത്തെത്തും. വല്യത്ത് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേബി ജോണ്‍ വല്യത്ത് നിര്‍മാണവും സംവിധാനവും ഒരുക്കുന്ന 'മജീഷ്യന്‍' എന്ന സിനിമയുടെ പൂജയ്ക്കായാണ് കീരവാണി എത്തുന്നത്.
അഞ്ച് മണിക്ക് ലുലുമാളില്‍ നടക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ പങ്കെടുക്കും. ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്ന കീരവാണിയെ ചടങ്ങില്‍ ആദരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സാം ശിവ മ്യൂസിക് ബാന്റ് ഒരുക്കുന്ന എം എം കീരവാണി ട്രിബ്യൂടും ഉണ്ടാകും.
തെലുങ്ക് ചിത്രമായ ആര്‍ ആര്‍ ആറിലെ 'നാട്ടുനാട്ടു' എന്ന ഗാനം ഒരുക്കിയതിന് ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ശേഷം ആദ്യമായാണ് കീരവാണി തിരുവനന്തപുരത്തെത്തുന്നത്. പരിപാടിയില്‍ രാഷ്ട്രീയ, സാമുദായിക, സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
1991ല്‍ ഐ വി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണിയുടെ സംഗീതം ആദ്യമായി മുഴങ്ങിയത്. പിന്നീട് 1992ല്‍ സൂര്യമാനസത്തിലും 1996ല്‍ ദേവരാഗത്തിലൂടേയും മലയാളികളുടെ മനം കവര്‍ന്ന കീരവാണി പിന്നീട് ഇതര ഭാഷകളില്‍ നിറസാന്നിധ്യമായി മാറി.
Keywords: News, Music, Music Director, Inauguration, Cinema, Kerala-News, Kerala, News-Malayalam, Oscar winner MM Keeravani is in Thiruvananthapuram today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

