Nizam Rawther | 'ഒരു സര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് അന്തരിച്ചു; വിടവാങ്ങിയത് തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെ

 


കൊച്ചി: (KVARTHA) 'ഒരു സര്‍ക്കാര്‍ ഉത്പന്നം' എന്ന് പേര് മാറ്റിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.

പേരുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദമായ 'ഒരു സര്‍ക്കാര്‍ ഉത്പന്നം' എന്ന വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് നിസാമിന്റെ വേര്‍പാട്. സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് 'ഭാരതം' എന്ന പേര് ഉപേക്ഷിച്ചാണ് ചിത്രത്തിന് ഈ പേരിട്ടത്. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിസാമാണ്.

അതേസമയം ടി വി രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന 'ഒരു സര്‍ക്കാര്‍ ഉത്പന്നം' ചിത്രത്തിന് യു സര്‍ടിഫികറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Nizam Rawther | 'ഒരു സര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് അന്തരിച്ചു; വിടവാങ്ങിയത് തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെ

ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന നടന്‍. ഷെല്ലിയാണ് നായിക. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Oru Sarkar Ulpannam, Movie, Script Writter, Nizam Rawther, Passed Away, Died, Obituary, Movie Release, 'Oru Sarkar Ulpannam' movie script writter Nizam Rawther passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia