Oru Naal | ഒരു നാള്‍ - ജനകീയ സിനിമ പ്രദര്‍ശനത്തിനൊരുങ്ങി; ടീസര്‍ പ്രകാശനം നടത്തി
Sep 13, 2023, 16:34 IST
തലശ്ശേരി: (www.kvartha.com) ന്യൂമാഹി കുറിച്ചിയില്‍ എല്‍പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പൂര്‍ത്തിയായ ഓര്‍മപ്പൂമരം ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ സോപാനം കഥയെഴുതി സംവിധാനം നിര്‍വഹിച്ച കുടുംബചിത്രം 'ഒരു നാള്‍' സിനിമ പ്രദര്‍ശനത്തിനൊരുങ്ങി. പൂര്‍ണമായും ജനകീയ കൂട്ടായ്മയിലാണ് ചിത്രം നിര്‍മിച്ചത്.
നാട്ടിലെ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും പ്രോത്സാഹനം നല്‍കുന്നതോടൊപ്പം സ്‌കൂളിന്റെ വികസനത്തിനും കൂട്ടായ്മ പ്രതിജ്ഞാബദ്ധമായ കൂട്ടായ്മയാണിത്. മണിയൂര്‍ ഗ്രാമത്തിന്റെ വിശുദ്ധിയില്‍ ജാതിയുടെയും മതത്തിന്റെയും മതില്‍ക്കെട്ടുകളില്ലാത്ത സ്‌നേഹവും സാഹോദര്യവും മാത്രം കൈമുതലായുള്ള പച്ചയായ മനുഷ്യരുടെ കഥ പറയുകയാണ് ഒരു നാള്‍. വ്യത്യസ്തമായ പഴയ കാല പ്രണയകഥയാണിത്.
ന്യൂമാഹി, മാഹി, ചൊക്ലി, അഴിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 8 - ഓളം പ്രദര്‍ശനങ്ങളാണ് നടക്കുക. സംഭാവനകൂപണ്‍ നല്‍കിയാണ് സിനിമയുടെ പ്രദര്‍ശനം നടത്തുന്നത്.
ഒരു നാള്‍ സിനിമ പ്രദര്‍ശനം ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
പ്രദര്‍ശനത്തിന് മുന്നോടിയായി ടീസര്‍ പ്രകാശനം, ഓഡിയോ റിലീസ്, പ്രവേശന കൂപണ്‍ ഏറ്റു വാങ്ങല്‍, ആദര സമര്‍പണം എന്നീ ചടങ്ങുകള്‍ 2023 സപ്തമ്പര്‍ 12 ന് ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഹുസ്സന്‍ മൊട്ടയിലെ ലോറല്‍ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
ടീസര്‍ പ്രകാശനം സിനിമാ നാടകരംഗത്തെ പ്രശസ്ത വ്യക്തിത്വം രാജേന്ദ്രന്‍ തായാട്ട് നിര്‍വഹിച്ചു. ഓഡിയോ റിലീസ് സിനിമാ നടനും യു എ ഇയിലെ റേഡിയോ പ്രോഗ്രാം ഡയറക്ടറുമായ കെ പി കെ വെങ്ങര നിര്‍വഹിച്ചു. ചടങ്ങില്‍ രാജേന്ദ്രന്‍ തായാട്ടിനെ ആദരിച്ചു.
വന്യ ജീവി ഫോടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ആദര സമര്‍പണം നടത്തും. വ്യവസായിയും ലോറല്‍ ഗാര്‍ഡന്‍ ഉടമയുമായ ജസ്ലീം മീത്തല്‍ മുഖ്യാതിഥിയായി. സിനിമാ പ്രവേശന കൂപണ്‍ അദ്ദേഹം ഏറ്റുവാങ്ങി. മുന്‍ പഞ്ചായത് പ്രസിഡന്റും ഓര്‍മ പൂമരം കൂട്ടായ്മ പ്രസിഡന്ററുമായ എ വി ചന്ദ്രദാസന്‍ അധ്യക്ഷനായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.