കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍
Nov 10, 2014, 21:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 10.11.2014) മുക്കത്തെ അടക്കമുള്ള അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ബിഹാര്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കുട്ടിക്കടത്തെന്ന് പേരില്‍ സംസ്ഥാനത്ത് വിവാദമുണ്ടാക്കിയവര്‍ വെട്ടിലായി.
കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു കേരളത്തിലെത്തിച്ചത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് കേരളത്തിലെത്തിക്കുന്നതെന്നും ഭക്ഷണവും വസ്ത്രങ്ങളും വിദ്യാഭ്യാസവും പഠനോപകരണങ്ങളും സൗജന്യമായി ലഭിക്കുമെന്നും അറിഞ്ഞാണ് മാതാപിതാക്കള്‍ അയച്ചത്.
അനാഥാലയ നടത്തിപ്പുകാര്‍ക്കെതിരെ ഒരു പരാതിയും അന്തേവാസികള്‍ ഇതുവരെ നല്‍കിയിട്ടില്ല. കുട്ടികളെ കേരളത്തിലെത്തിക്കാന്‍ മതിയായ രേഖകളും സമ്മതവും രക്ഷിതാക്കള്‍ നല്‍കിയതായി ബിഹാര്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായതായും സത്യവാങ്മൂലത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ പറയുന്നു.

ബീഹാറിലെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി കുട്ടികളെ എത്തിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം അന്വേഷിച്ചു. ബീഹാറില്‍ നിന്ന് 112 കുട്ടികളെയാണ് പാലക്കാട്ട് എത്തിച്ചത്. ജാര്‍ഖണ്ഡില്‍ നിന്ന് 371ഉം പശ്ചിമ ബംഗാളില്‍ നിന്ന് 123ഉം കുട്ടികളെ കൊണ്ടുവന്നു. ഇതില്‍ പല കുട്ടികളും സംസ്ഥാനത്തെ പല അനാഥാലയങ്ങളിലേയും അന്തേവാസികളായിരുന്നതിനാല്‍ അങ്ങോട്ടേക്കയച്ചു. 41 കുട്ടികളെ സുരക്ഷിതരായി വീട്ടിലെത്തിച്ചതായി സത്യവാങ്മൂലത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, High Court of Kerala, Bihar, Orphanage case : Bihar government file affidavit, that is not a child trafficking.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.