Kasavu Saree | കേരളത്തിന്റെ സ്വന്തം വസ്ത്ര 'ബ്രാൻഡ്'; കസവ് സാരിക്കുമുണ്ട് സമ്പന്നമായ ചരിത്രം; ഉത്ഭവം അറിയാമോ?

 


തിരുവനന്തപുരം: (KVARTHA) പ്രധാന ആഘോഷവേളകളിലും വിവാഹസമയങ്ങളിലും മലയാളി സ്ത്രീകളുടെ പ്രിയപ്പെട്ട വേഷമാണ് കാസവുസാരി. കേരളപ്പിറവി ആയാലും ഓണമായാലും വിഷുവായാലും സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത കസവു സാരി ആഘോഷങ്ങളുടെ നിറവും ചടുലതയും വർധിപ്പിക്കുന്നു. കേരളത്തിന്റെ സ്വന്തം ബ്രാൻഡാണ് ഇത്. പരുത്തിത്തുണിയിൽ നിന്നാണ് കസവ് സാരി നിർമിക്കുന്നത്. കൈകൾ കൊണ്ടാണിത് നെയ്യുന്നത്.

Kasavu Saree | കേരളത്തിന്റെ സ്വന്തം വസ്ത്ര 'ബ്രാൻഡ്'; കസവ് സാരിക്കുമുണ്ട് സമ്പന്നമായ ചരിത്രം; ഉത്ഭവം അറിയാമോ?

സമ്പന്നമായ ചരിത്രം

കേവലമൊരു വസ്ത്രം എന്നതിലുപരി സമ്പന്നമായ ചരിത്രവും പറയാനുണ്ട് കസവ് സാരിക്ക്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബലരാമവർമ്മ മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉമ്മിണി തമ്പിയുടെയും ഭരണ കാലത്താണ് ഇത് കേരളത്തിൽ അവതരിപ്പിക്കപ്പെട്ടതെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്നുള്ള 'ശാലിയാർ' സമുദായത്തിൽ പെട്ടവരെ കേരളത്തിലേക്ക് ക്ഷണിച്ച് അവർക്ക് സ്ഥലവും നൽകി ഭരണാധികാരികൾ കൈത്തറി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

നെയ്ത്തുകാർ ആദരപൂർവം അന്ന് വിപണിയിൽ ലഭ്യമായിരുന്ന പരുത്തിനൂലുപയോഗിച്ച്, തിരുവിതാംകൂറിലെ രാജകുടുംബങ്ങൾക്ക് കൈകൊണ്ട് നെയ്ത പരുത്തി വസ്ത്രങ്ങൾ നൽകിയിരുന്നതായും പറയുന്നു. വൈകാതെ കൈകൊണ്ട് നെയ്ത സാരികൾക്കുള്ള ഡിമാൻഡ് പെട്ടെന്ന് ഉയർന്നു. ഇത് ഡച്ച്, പോർച്ചുഗീസ് കയറ്റുമതിക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

വാസ്കോഡ ഗാമ കേരളത്തിലെത്തിയതിനുശേഷം സാധാരണമായ ബാർട്ടർ സമ്പ്രദായം വ്യാപകമായി. സുഗന്ധദ്രവ്യങ്ങൾക്കായി സ്വർണം കൈമാറ്റം ചെയ്യാനും തുടങ്ങി. കൈകൊണ്ട് നെയ്ത സാരിയിൽ സ്വർണനൂൽ ഉപയോഗിക്കാനുള്ള അവസരമായി ഇത് മാറി. ഇതോടെ കുലീനകുടുംബത്തിലെ സ്ത്രീകൾ നെയ്തെടുക്കുന്ന വസ്ത്രങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി സ്വർണ നൂലുകൾ തുന്നിചേർത്തുപയോഗിക്കാൻ തുടങ്ങി. ഇത് കേരള കസവ് എന്നും അറിയപ്പെട്ടു.

വൈകാതെ ഇത് ജനപ്രിയമായി. ഇന്ന് സ്വർണ നൂലിന് പകരമായി പല ഫാഷനിലുമുള്ള നിറത്തിലുമുള്ള ബോർഡറുകളുള്ള കേരള സാരികളും ലഭ്യമാണ്. കൂടുതൽ സെലിബ്രിറ്റികളും ഉപയോഗിക്കാൻ തുടങ്ങിയതോടെ കസവ്‌ സാരി പരമ്പരാഗത വസ്ത്രമെന്നതിനുപരി ഫാഷനായും മാറിയിട്ടുണ്ട്. പ്രത്യേക നിമിഷങ്ങളിൽ എല്ലാ മലയാളികളും കൂടുതലായി കസവ്‌ സാരി ഉപയോഗിച്ച് വരുന്നു. കേരളത്തിന്റെ സ്വന്തം ബ്രാൻഡ് എന്ന നിലയിലും ഇത് ആഗോള പ്രശസ്തമാണ്. അതിനാൽ ഈ മേഖലയിലെ പുരോഗതി സുവർണ നേട്ടങ്ങൾ കൊണ്ടുവരും.

Keywords: News, Kerala, Thiruvananthapuram, Kasavu Saree, Fashion, Malayalam News, Keraleyam, Lifestyle, Origin of Kasavu Saree.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia