Cartoonist Badusha | ബാദുശയുടെ ഓര്‍മകളുമായി 'കാര്‍ടൂണ്‍മാന്‍ ജൂണ്‍2 - ആര്ട്ഫില്' സംഘടിപ്പിച്ചു
Jun 3, 2023, 22:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലുവ: (www.kvartha.com) നൊച്ചിമ സേവന ലൈബ്രറിയുടെ സഹകരണത്തോടെ പെറ്റല്‍സ് ഗ്ലോബ് ഫൗന്ഡേഷന്, കാര്‍ടൂണ്‍ ക്ലബ് ഓഫ് കേരള, എന്നിവ ചേര്‍ന്ന് കാര്‍ടൂണിസ്റ്റ് ബാദുശയുടെ രണ്ടാം അനുസ്മരണ ചടങ്ങ് 'കാര്‍ടൂണ്‍മാന്‍ ജൂണ്‍2 - ആര്ട്ഫില്' സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രടറി എം ആര് സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പെറ്റല്‍സ് ഗ്ലോബ് ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്, സേവന പ്രസിഡന്റ് പി സി ഉണ്ണി, സെക്രടറി അഡ്വ. ഒ കെ ശംസുദ്ദീന്‍, കെ ജി ദിലീപ് കുമാര്‍, കെ എം നജീബ്, ആസിഫ് അലി കോമു, ശിയാസ് അല്‍ സാജ്, ബാലകൃഷ്ണന് കതിരൂര്‍, ബാദുശയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
സേവന ലൈബ്രറിയില്‍ ആരംഭിക്കുന്ന 'ബാദുശ പുസ്തക കോര്‍ണറിലേക്ക് ' ബാദുശയുടെ പുസ്തകശേഖരം മക്കളായ ഫനാന്, ആഇശ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി. വരയ്ക്കൊപ്പം സംഗീതത്തെയും സ്നേഹിച്ചിരുന്ന ബാദുശയുടെ പ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ടി പി വിവേക്, ഉല്ലാസ് പൊന്നാടി എന്നിവര്‍ 'ആര്ട്ഫില് മെഹ്ഫില്‍' അവതരിപ്പിച്ചു. കാരികേചര്‍ കലാകാരന്മാരായ ഹസന് കോട്ടെപറമ്പില്‍, ചന്ദ്ര പ്രശാന്ത്, ബശീര്‍ കീഴ്ശേരി, പ്രിന്‍സ്, ശാനവാസ് മുടിക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും പൊതുജനങ്ങള്‍ക്കും ലൈവ് കാരികേചര്‍ സൗജന്യമായി വരച്ചു നല്കി.

Keywords: Cartoonist Badusha, Kochi, Aluva, Malayalam News, Kerala News, Organized 'Cartoonman June 2 - Artfill'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.