Muslim League | മുസ്ലിം ലീഗിന്റെ സംഘടന സംവിധാനം ഇ-പ്ലാറ്റ്ഫോമിലേക്ക്; കണ്ണൂരില്‍ കെഎം ശാജി ഉദ്ഘാടനം ചെയ്തു
May 2, 2023, 19:26 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സംഘടനാ സംവിധാനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്രീ- അഫിലിയേഷന് കാംപ് നടന്നു. കണ്ണൂര്‍ ചേമ്പര്‍ ഹോളില്‍ സംസ്ഥാന സെക്രടറി കെഎം ശാജി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ ശാഖാ കമിറ്റികളുടെയും സ്ഥിതി വിവരങ്ങള്‍, ശാഖ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ കാംപിലൂടെ ശേഖരിക്കും. മെയ് അഞ്ചിന് മണ്ഡലം തലങ്ങളിലും മെയ് ആറ്, ഏഴ് തീയതികളില്‍ പഞ്ചായത് തലങ്ങളിലും 10ന് ശാഖ തലങ്ങളിലും കാംപ് സംഘടിപ്പിക്കും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി കെ ടി സഹദുല്ല സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അഡ്വ. കെഎ ലത്വീഫ് പ്രീ -അഫ്ലിയേഷന് പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ മുഹമ്മദ് കടവത്തൂര്‍, വിപി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്, കെപി ത്വാഹിര്‍, കെവി മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, സികെ മുഹമ്മദ് മാസ്റ്റര്‍, എംപി മുഹമ്മദലി, മഹ്മൂദ് അള്ളാംകുളം, ടിപി മുസ്ത്വഫ, എന്‍കെ റഫീഖ് മാസ്റ്റര്‍, പികെ സുബൈര്‍ പ്രസംഗിച്ചു.

Keywords: Kerala News, Malayalam News, Muslim League, KM Shaji, Muslim League, Organization system of Muslim League to e-platform.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.