കൊച്ചി: (www.kvartha.com 25.07.2015) കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഹൃദയം വെച്ചുപിടിപ്പിച്ച രോഗിയുടെ ബോധവും തെളിഞ്ഞു. ശസ്ത്രക്രിയ നടത്തി 12 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് രോഗിക്ക് ബോധം വന്നത്.
എയര്‍ ആംബുലന്‍സില്‍ ഹൃദയമെത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയയാണ് കഴിഞ്ഞദിവസം കൊച്ചി ലിസി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് നിന്നും വെള്ളിയാഴ്ച വൈകിട്ട് എയര്‍ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ച ഹൃദയം ആറുമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.
ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ശസ്ത്രക്രിയാ വിദഗ്ധരടക്കം ഇരുപതോളം പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്.
യന്ത്രസഹായമില്ലാതെയാണ് ഹൃദയം പിടിപ്പിച്ച മാത്യു അച്ചാടന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങിയതെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. മാത്യുവിനെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 7.45 മണിയോടെ ലിസി ആശുപത്രിയില്‍ തുടങ്ങിയ ശസ്ത്രക്രിയ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പൂര്‍ത്തിയായത്. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍ നീലകണ്ഠശര്‍മയുടെ ഹൃദയമാണ് മാത്യുവിന് തുടര്‍ജീവിതം സമ്മാനിച്ചത്.
ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ
ചാലക്കുടി പരിയാപുരം സ്വദേശി മാത്യു അച്ചാടന് (47) ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നത്. ഭര്‍ത്താവിന് പുന:ര്‍ ജീവിതം തന്നെ എല്ലാവര്‍ക്കും മാത്യുവിന്റെ കുടുംബം നന്ദി പറഞ്ഞു. ജീവിതത്തില്‍ നിന്ന് വിട പറഞ്ഞെങ്കിലും മാത്യു ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജീവന്‍ നല്‍കാനായതിന്റെ ആശ്വാസത്തിലാണ് നീലകണ്ഠശര്‍മ്മയുടെ കുടുംബം.
പ്രാര്‍ത്ഥനകളിലൂടെയും പ്രവര്‍ത്തിയിലൂടെയും പിന്തുണ നല്‍കിയ എല്ലാ നല്ല മനസുകളോടും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.ജോസ് ചാക്കോ പെരിയപുറം നന്ദി പറഞ്ഞു. നേവി, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, ജില്ലാ പോലീസ് മേധാവി, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും ഈ ചരിത്ര ഉദ്യമത്തില്‍ പങ്കാളികളായി.
എയര്‍ ആംബുലന്‍സില്‍ ഹൃദയമെത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയയാണ് കഴിഞ്ഞദിവസം കൊച്ചി ലിസി ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരത്ത് നിന്നും വെള്ളിയാഴ്ച വൈകിട്ട് എയര്‍ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ച ഹൃദയം ആറുമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.
ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ശസ്ത്രക്രിയാ വിദഗ്ധരടക്കം ഇരുപതോളം പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്.
യന്ത്രസഹായമില്ലാതെയാണ് ഹൃദയം പിടിപ്പിച്ച മാത്യു അച്ചാടന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങിയതെന്ന് ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. മാത്യുവിനെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 7.45 മണിയോടെ ലിസി ആശുപത്രിയില്‍ തുടങ്ങിയ ശസ്ത്രക്രിയ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പൂര്‍ത്തിയായത്. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍ നീലകണ്ഠശര്‍മയുടെ ഹൃദയമാണ് മാത്യുവിന് തുടര്‍ജീവിതം സമ്മാനിച്ചത്.
ഡയലേറ്റഡ് കാര്‍ഡിയോ മയോപ്പതി എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ
പ്രാര്‍ത്ഥനകളിലൂടെയും പ്രവര്‍ത്തിയിലൂടെയും പിന്തുണ നല്‍കിയ എല്ലാ നല്ല മനസുകളോടും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.ജോസ് ചാക്കോ പെരിയപുറം നന്ദി പറഞ്ഞു. നേവി, ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം, ജില്ലാ പോലീസ് മേധാവി, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും ഈ ചരിത്ര ഉദ്യമത്തില്‍ പങ്കാളികളായി.
Also Read:
വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചു; നിര്‍ത്താതെ പോയ ബൈക്ക് ടാങ്കറിലിടിച്ച് യുവാവിന് ഗുരുതരം
Keywords: Kochi, Hospital, Treatment, Doctor, Thiruvananthapuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.