Criticized | കേളുവിന് വകുപ്പുകള്‍ കുറച്ചത് അനീതി; സിപിഎമിനെതിരെ വിമര്‍ശനവുമായി ഗീതാനന്ദന്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തെറ്റുതിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണം
സംസ്ഥാനത്ത് ആദ്യമായാണ് ഇടതുമുന്നണി സര്‍കാരില്‍ ഒരാള്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് മന്ത്രിയാകുന്നത്
കണ്ണൂര്‍: (KVARTHA) രണ്ടാം പിണറായി സര്‍കാരില്‍ വയനാട്ടില്‍ നിന്നുള്ള എംഎല്‍എ കേളുവിന് മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ വകുപ്പുകള്‍ വെട്ടി കുറച്ചത് അനീതിയാണെന്ന വാദവുമായി ആദിവാസി സംഘടനകള്‍ രംഗത്തെത്തി. പട്ടികജാതി ക്ഷേമം മാത്രം നിലനിര്‍ത്തി ദേവസ്വം വകുപ്പ് കേളുവില്‍ നിന്നും ഒഴിവാക്കിയതിലാണ് പ്രതിഷേധം ശക്തമായത്.

നിയുക്ത മന്ത്രി ഒആര്‍ കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ തുറന്നിടച്ചു. ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് മോശപ്പെട്ട സന്ദേശം നല്‍കും. തെറ്റുതിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണമെന്നും ഗീതാനന്ദന്‍ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് ഇടതുമുന്നണി സര്‍കാരില്‍ ഒരാള്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് മന്ത്രിയാകുന്നതെന്ന് ഗീതാനന്ദന്‍ പറഞ്ഞു. വനിതകള്‍ ഇല്ലാത്ത പ്രത്യേക സാഹചര്യത്തിലാണ് യുഡിഎഫ് ജയലക്ഷ് മിയെ മന്ത്രിയാക്കിയത്. ഒആര്‍ കേളു അത്ര ജൂനിയറായ ഒരാളല്ല. അദ്ദേഹം മന്ത്രിയാകുമ്പോള്‍ നിലവില്‍ മുന്‍മന്ത്രി കെ രാധാകൃഷ്ണന് എന്തെല്ലാം വകുപ്പുകളിലാണോ ചുമതലയുണ്ടായിരുന്നത് അതെല്ലാം നല്‍കണമായിരുന്നു. ദേവസ്വം വകുപ്പ് എടുത്തുമാറ്റിയത് ശരിയായില്ലെന്ന് മാത്രമല്ല, അതിനകത്ത് ഒരു സവര്‍ണ പ്രീണനമുണ്ടോയെന്ന് സംശയിക്കാവുന്നതാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.
പരിചയക്കുറവ് കാരണമാകാം തനിക്ക് കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത ദേവസ്വം, പാര്‍ലമെന്ററി വകുപ്പുകള്‍ നല്‍കാതിരുന്നതെന്നായിരുന്നു ഇക്കാര്യത്തില്‍ ഒആര്‍ കേളുവിന്റെ പ്രതികരണം. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് രാധാകൃഷ്ണന് പകരം ഒആര്‍ കേളുവിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് കെ രാധാകൃഷ്ണന്‍ ജയിച്ചതോടെയാണ് മന്ത്രിസഭയില്‍ ഒആര്‍ കേളു പകരക്കാരനായി എത്തിയത്.