പ്രതിപക്ഷം ഗ്രനേഡുമായി നിയമസഭയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രതിപക്ഷം ഗ്രനേഡുമായി നിയമസഭയില്‍
തിരുവനന്തപുരം : പ്രതിപക്ഷം ഗ്രനേഡുമായി നിയമസഭയില്‍. തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് പ്രയോഗിച്ച ഗ്രനേഡുമായാണ്‌ ഇപി ജയരാജന്‍ നിയമസഭയിലെത്തിയത്. 

ഇത്തരം ആയുധങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ പ്രയോഗിച്ചാല്‍ എന്താകും അവസ്ഥയെന്ന്‌ പ്രതിപക്ഷനേതാവ് വിഎസ് ചോദിച്ചു. എന്നാല്‍ ഇത്തരം ആയുധങ്ങള്‍ മേലില്‍ സഭയില്‍ കൊണ്ടുവരരുതെന്ന്‌ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഗ്രനേഡ് പിടിച്ചെടുക്കണമെന്ന്‌ ഭരണപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. 

പോലീസ് അതിക്രമത്തിനെതിരെ അടിയന്തിര പ്രമേയത്തിന്‌ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭയില്‍ നിന്നുമിറങ്ങിപ്പോയി.
ഇതിനിടെ പ്രതിപക്ഷ ബഹളത്തിനിടയില്‍ ആര്‍ ശെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമായി.


Keywords:  E.P Jayarajan, Kerala, Assembly, Thiruvananthapuram, G renade
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia