VD Satheesan | നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്നതിന് പിഞ്ചുബാലനെ ചവിട്ടിത്തെറിപ്പിച്ചത് കൊടുംക്രൂരത; മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും, കേരളത്തില്‍ പൊലീസ് സംരക്ഷണം ഇരയ്‌ക്കോ അതോ വേട്ടക്കാര്‍ക്കോ എന്നും പ്രതിപക്ഷനേതാവ്
Nov 4, 2022, 12:35 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ചത് കൊടുംക്രൂരതയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കൗതുകം കൊണ്ടാണ് കുട്ടി കാറില്‍ ചാരിയത്. രാജസ്താനില്‍നിന്നും തൊഴില്‍ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയില്‍ കേരളം തലതാഴ്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി ശിനാദിനെ വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പൊലീസിനു ഗുരുതരമായ വീഴ്ചയാണ് പറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് സംഭവം വിവാദമായപ്പോഴാണ് പൊലീസിന് വകതിരിവുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവം നടന്ന് പത്തു മണിക്കൂറിന് ശേഷമാണ് തലശ്ശേരി പൊലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തില്‍ പൊലീസ് സംരക്ഷണം ആര്‍ക്കാണ് ഇരയ്‌ക്കോ അതോ വേട്ടക്കാര്‍ക്കോ എന്നും സതീശന്‍ ചോദിച്ചു.
Keywords: Opposition leader VD Satheesan slams Police over Attack against migrant boy at Kannur, Thiruvananthapuram, News, Police, Criticism, Child Abuse, Kerala, Politics.
Keywords: Opposition leader VD Satheesan slams Police over Attack against migrant boy at Kannur, Thiruvananthapuram, News, Police, Criticism, Child Abuse, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.