ആദ്യം കോൺഗ്രസ് രണ്ടാമത് മാത്രമാണ് ഗ്രൂപെന്ന് ഉമ്മൻ ചാണ്ടി; എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
Sep 5, 2021, 10:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.09.2021) കോൺഗ്രസിൽ ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കത്തിൽ നേതൃത്വവുമായി ചര്‍ച വേണമെന്ന് ഉമ്മന്‍ ചാണ്ടി.
ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
ആദ്യം കോണ്‍ഗ്രസെന്നും രണ്ടാമത് മാത്രമാണ് ഗ്രൂപെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
ചർചകൾ തുടരും എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഇതിന്റെ ആദ്യപടിയായാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. രമേശ് ചെന്നിത്തലയേയും കാണുമെന്നും സതീശന് പറഞ്ഞു. മുതിർന്നവർക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിലെ വീട്ടില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച നടത്തിയതിന് പിന്നാലെയാണ് പ്രതികരണം.
അതേസമയം ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈകമാന്‍ഡിന് ഒരു വിഭാഗം നേതാക്കള്‍ പരാതി നല്കി. പാർടിയിൽ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. സതീശനെയും സുധാകരനെയും പിന്തുണയ്ക്കുന്ന വിഭാഗമാണ് ഹൈകമാന്‍ഡിനെ സമീപിച്ചത്. നേതൃമാറ്റം അംഗീകരിക്കാൻ ഇരുവരും തയ്യാറാകുന്നില്ല. ഇരുവരുടേയും പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: News, Thiruvananthapuram, V.D Satheeshan, Congress, Kerala, State, Top-Headlines, Oommen Chandy, Opposition leader, Opposition leader VD Satheesan said that all issues will be resolved.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

