മുണ്ട് മടക്കി കുത്തി സഭയിൽ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി, ഇതുപോലെ ഒരു മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കൾ ആലോചിക്കണം; വിമർശനവുമായി പ്രതിപക്ഷ നേതാവ്

 


തിരുവനന്തപുരം: (www.kvartha.com 29.07.2021) വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുണ്ട് മടക്കി കുത്തി സഭയിൽ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി, ഇതുപോലെ ഒരു മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കൾ ആലോചിക്കണമെന്ന് സതീശൻ പറഞ്ഞു. സഭ ബഹിഷ്കരിച്ച് പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം മാണിയെ അപമാനിച്ചവരുടെ കൂടെ ഇനിയും തുടരണോയെന്ന കാര്യത്തിൽ ജോസ് കെ മാണി പുനർവിചിന്തനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുണ്ട് മടക്കി കുത്തി സഭയിൽ അതിക്രമം നടത്തിയ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി, ഇതുപോലെ ഒരു മന്ത്രി വേണോയെന്ന കാര്യം രക്ഷിതാക്കൾ ആലോചിക്കണം; വിമർശനവുമായി പ്രതിപക്ഷ നേതാവ്

സുപ്രീം കോടതി വിധിക്ക് എതിരായാണ് പിണറായി സംസാരിച്ചത്, അതിന് ഒരു മുഖ്യമന്ത്രിക്കും അധികാരമില്ലെന്നുമാണ് സതീശൻ നിയമസഭയിൽ പറഞ്ഞത്.

സർകാർ വാദം വിചാരണക്കോടതി തള്ളിയതാണെന്നും സർകാർ അഭിഭാഷകയുടെ നിയമ ബോധം പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും സതീശൻ സഭയിൽ കുറ്റപ്പെടുത്തി. പൊതു മുതൽ നശിപ്പിച്ച കുറ്റം എവിടെ വെച്ചു ചെയ്താലും വിചാരണ നേരിടണം. എംഎൽഎമാർക്ക്‌ എന്താ കൊമ്പ് ഉണ്ടോ. കുറ്റവാളികളെ രക്ഷിക്കാൻ ജനത്തിന്റെ നികുതി പണം എടുത്തു സുപ്രീം കോടതിയിൽ പോയി. ഇതിന് പാർടി ആണ് വകീൽ ഫീസ് അടക്കേണ്ടത്. ലോകത്ത് ഇത്ര മാത്രം സാക്ഷികൾ ഉള്ള കേസിൽ തെളിവില്ല എന്ന് വാദിച്ചുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Keywords:  News, Thiruvananthapuram, Kerala, State, Politics, UDF, Minister, V.D Satheeshan,  Assembly, Case, Supreme Court, Criticism, Opposition leader VD Satheesan against V Sivankutty on Assembly case.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia