Criticism | പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി ഇതെല്ലാം ചെയ്തതെന്നും ആരോപണം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അന്വേഷണ സംഘത്തിലുള്ളത് എഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥര്‍
● ആരോപണങ്ങള്‍ ഒരുപാട്, പദവിക്ക് യാതൊരു കോട്ടവും ഇല്ലെന്ന് കുറ്റപ്പെടുത്തല്‍
തിരുവനന്തപുരം: (KVARTHA) പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതര ആരോപണമാണ് വിഡി സതീശന്‍ മുഖ്യമന്ത്രിക്കും എഡിജിപിക്കും എതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എഡിജിപി പൂരം കലക്കിയതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് നിരവധി അന്വേഷണം നേരിടുന്ന ആളായിട്ടും അജിത് കുമാറിനെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നത് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ചെയ്തതിനാലാണെന്നും ചൂണ്ടിക്കാട്ടി. പൂരം കലക്കിയ വിഷയത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നാല് പ്രധാനപ്പെട്ട അന്വേഷണങ്ങള്‍ നടക്കുമ്പോഴും എഡിജിപി അതേ സ്ഥാനത്ത് തന്നെ ഇരിക്കുകയാണ്. എഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കാനും ആര്‍ എസ് എസ് നേതാവിനെ കാണാനും എഡിജിപി പോയത് മുഖ്യമന്ത്രിയുടെ അറിവോടും ആവശ്യത്തോടും കൂടിയാണെന്നു ഇതില്‍ നിന്നെല്ലാം വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പെ കമ്മിഷണര്‍ തയാറാക്കിയ പദ്ധതി മാറ്റി, കലക്കാനുള്ള പുതിയ പദ്ധതി എഡിജിപി നല്‍കിയാണ് പൂരം കലക്കിയതെന്നും ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തതെന്നും പറഞ്ഞ സതീശന്‍ അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതുപോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോ എന്നും ചോദിച്ചു.
ഇപ്പോള്‍ എത്ര അന്വേഷണങ്ങളാണ് എഡിജിപിക്കെതിരെ നടക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. ഭരണകക്ഷി എംഎല്‍എ നല്‍കിയ പരാതിയിലും ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. ഇത്രയും അന്വേഷണം നേരിടുന്ന ആളെയാണ് എഡിജിപി സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരിക്കുന്നത്.
നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്നമാണെന്നും സതീഷന്‍ ചൂണ്ടിക്കാട്ടി. അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അന്‍വര്‍ 20 തവണ വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് വാര്‍ത്താസമ്മേളനം നടത്തരുതെന്ന് അഭ്യര്‍ഥിച്ചത്. അതിനു ശേഷവും അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തി.
അത് എല്‍ഡിഎഫിന്റെ ആഭ്യന്തര കാര്യമാണ്. എം എല്‍ എയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മില്‍ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ട്. അവര്‍ക്കാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. എഡിജിപിയെയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ആരുടെ കൂടെയാണെന്ന് വ്യക്തമായല്ലോ എന്നും സതീശന്‍ ചോദിക്കുന്നു.
#PooramControversy #JudicialProbe #VDSatheesan #KeralaPolitics #ADGP