ഓപറേഷന്‍ കുബേര പൊളിഞ്ഞു; കണ്ണൂരില്‍ ബ്ലേഡ് മാഫിയ സംഘം വാഴുന്നു

 


കണ്ണൂര്‍:  (www.kvartha.com 06.03.2020)കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ കുബേര നിര്‍ജീവമായതോടെ കണ്ണൂര്‍ നഗരത്തില്‍ ബ്ലേഡ് മാഫിയയും വട്ടിപ്പലിശക്കാരും പിടിമുറുക്കുന്നു. കണ്ണൂര്‍ നഗരത്തിലെ വന്‍കിടവ്യാപാരികള്‍ മുതല്‍ മത്സ്യതൊഴിലാളികള്‍ വരെ ഇവരുടെ കെണിയിലാണ്. കഴിഞ്ഞ ദിവസം ബ്ലേഡ് സംഘത്തെ ഭയന്ന് കണ്ണൂര്‍ നഗരത്തില്‍ നിന്നും നാടുവിട്ട റിട്ട. ഡി.വൈ.എസ്.പി.യെ കൊച്ചിയില്‍ നിന്നും കണ്ടെത്തി. തളാപ്പ് സ്വദേശിയായ ഇയാള്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം അഴീക്കല്‍ കല്ലടത്തോടിലെ എന്‍.പി ഹംസയെന്നയാളുമായി ചേര്‍ന്ന്  പയ്യന്നൂരില്‍ ഒരു ധനകാര്യ സ്ഥാപനം തുടങ്ങിയിരുന്നു.
ഓപറേഷന്‍ കുബേര പൊളിഞ്ഞു; കണ്ണൂരില്‍ ബ്ലേഡ് മാഫിയ സംഘം വാഴുന്നു
ഇതിന്റെ ആവശ്യത്തിലേക്കാണ് ഹംസ മുഖേനെ ബ്ലേഡ് ഇടപാടുകാരില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്തത്. പ്രതിമാസം 12 ശതമാനം എന്ന നിരക്കിലായിരുന്നു കടം വാങ്ങിയത്. വാങ്ങിയ പണത്തിന്റെ നാലിരട്ടിയോളം തിരിച്ചടച്ചുവെങ്കിലും ഇനിയും പണം ലഭിക്കാനുണ്ടെന്ന നിലപാടിലായിരുന്നു കൊള്ള പലിശക്കാര്‍. ഇതിനിടെ ഇടനിലക്കാരനായ ഹംസയെ ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ താന്‍ സമൂഹത്തിന് മുമ്പില്‍ നാണം കെടുമെന്ന് മനസിലാക്കിയ റിട്ട. ഡിവൈ.എസ്.പി കാര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടതിനു ശേഷം കൈലിയും ഷര്‍ട്ടുമിട്ട് കൊച്ചിയിലേക്ക് ട്രെയിന്‍ കയറുകയായിരുന്നു.

ബന്ധുക്കള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കൊച്ചിയിലുണ്ടെന്ന് വ്യക്തമായത്. ഇതേ സമയം എന്‍.പി ഹംസയുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിന് ബ്ലേഡ് സംഘത്തിലെ തോട്ടട സ്വദേശി അഹമ്മദ്, കണ്ണൂരിലെ ആരിഫ്, മാമു എന്നിവര്‍ അറസ്റ്റിലായി. വീട്ടില്‍ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ വളപട്ടണം പൊലിസ്  കേസെടുത്തത്.


Keywords: Kannur, Kerala, News, UDF, Blade, Fishermen, Railway, Train, Police, Case, Operation Kubera failed; Blade mafia again in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia