ഡിസിസി പുന:സംഘടന: തങ്ങളോട് കൂടി ആലോചിക്കാതെ ഇഷ്ടക്കാരെ തിരുകി കയറ്റി; കെ സുധാകരനെതിരെ ഹൈകമാന്‍ഡിന് പരാതി നല്‍കി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും

 


തിരുവനന്തപുരം: (www.kvartha.com 14.08.2021) ഡിസിസി പുന:സംഘടനയെ ചൊല്ലി നേതാക്കള്‍കിടയില്‍ ഭിന്നത. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതിയുമായി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും. തങ്ങളോട് കൂടി ആലോചിക്കാതെ സുധാകരന്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് ഇരുവരുടേയും പരാതി.

സുധാകരന്‍ ഹൈകമാന്‍ഡിന് കൈമാറിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചു. തങ്ങളോട് കൂടി ആലോചിക്കാതെ
ഇഷ്ടക്കാരെ തിരുകി കയറ്റിയിരിക്കുകയാണെന്നും പ്രവര്‍ത്തന മികവും അര്‍ഹതയും പരിഗണിച്ചില്ലെന്നുമാണ് ഇരുവരുടേയും ആരോപണം.

ഡിസിസി പുന:സംഘടന: തങ്ങളോട് കൂടി ആലോചിക്കാതെ ഇഷ്ടക്കാരെ തിരുകി കയറ്റി; കെ സുധാകരനെതിരെ ഹൈകമാന്‍ഡിന് പരാതി നല്‍കി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും

ഇത് പാര്‍ടിക്ക് ഗുണം ചെയ്യില്ലെന്നും നേതാക്കള്‍ പറഞ്ഞു. മാത്രമല്ല, പുതിയ ഗ്രൂപ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഹൈകമാന്‍ഡിനെ ഇരുവരും അറിയിച്ചു.

Keywords:  Oommenchandi and Chennithala Complaint against K Sudhakaran, Thiruvananthapuram, News, Complaint, Politics, Ramesh Chennithala, Oommen Chandy, K.Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia