Minister | ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് ആറംഗ മെഡികല്‍ ബോര്‍ഡ് രൂപവത്കരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപാര്‍ട് മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡികല്‍ ബോര്‍ഡ് രൂപവത്കരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Minister | ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡികല്‍ ബോര്‍ഡ് രൂപീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡികല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡികല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. ന്യൂമോണിയ അണുബാധയെ തുടര്‍ന്ന് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ ഉടന്‍തന്നെ ബെംഗ്ലൂറിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച നടത്തുകയും ചെയ്തു.

Keywords: Oommen Chandy's treatment: Minister Veena George says Health Department formed six-member medical board, Thiruvananthapuram, News, Health, Health and Fitness, Health Minister, Oommen Chandy, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia