ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കാലവധി പൂര്‍ത്തിയാക്കും: ചെന്നിത്തല
Apr 19, 2012, 18:39 IST
യൂ.ഡി.എഫിലും കോണ്‍ഗ്രസിലും പലവിദത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ നേതൃത്വത്തിന് കഴിവുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകും. യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് പലത്തരത്തിലുള്ള നീക്കങ്ങളും നടത്തിയെങ്കിലും അതിനെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞീട്ടുണ്ട്. സര്‍ക്കാറിനെയും, യു.ഡി.എഫ്ിനെയും, മുഖ്യമന്ത്രിയേയും വെല്ലുലിളിച്ചു കൊണ്ട് മുന്നോട്ട്‌പോയ എല്‍.ഡി.എഫിന് പിറവത്തെ ജനങ്ങള്‍ ശക്തമായ മറുപടിയാണ് നല്‍കിയത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ നിലനില്‍ക്കോണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്ക് ദിശാ ബോധം നഷ്‌പ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് തമ്മിലടി പരിഹരിക്കാന്‍ കഴിഞ്ഞില്ല. പ്രത്യയശാസ്ത്ര രേഖയില്‍ മാറ്റംവരുത്തി നെഹ്‌റുവിന്റെ ആശയങ്ങളോട് പൊരുത്തപ്പെടാണ് അവര്‍ക്ക് കഴിഞ്ഞു. 28 വര്‍ഷം മുമ്പ് കാസര്‍കോട് നിന്നും താന്‍ നടത്തിയ യാത്ര ഇ.കെ നായനാര്‍ സര്‍ക്കാറിന്റെ അടിത്തറയിലക്കാന്‍ കഴിഞ്ഞെങ്കില്‍, വിശ്വനാഥന്റെ യാത്ര യു.ഡി.എഫ് ഭരണത്തിന്റെ അരകെട്ടുറപ്പിക്കാന്‍ സാധ്യക്കുമെന്ന് ചെന്നിത്തല പറഞ്ഞു. യുവാക്കളെ തീവ്രവാദത്തിലേക്കും, വിഘടനവാദത്തിലേക്കും നയിക്കുന്നത് തടയാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുപക്കാരുടെ തൊഴിലില്ലായ്മയും, പരാധീനതകളും മുതലെടുത്താണ് തീവ്രവാദികള്‍ യുവാക്കളെ ഒപ്പം നിര്‍ത്തുന്നത്. ഇത് പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ശ്രമങ്ങളില്‍ യുവാക്കളെ കൂടി പങ്കാളികളാക്കാന്‍ ഈ യാത്ര കൊണ്ട കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നേത്യത്വത്തില്‍ രാജ്യത്ത് യുവാക്കളെ സംഘടിപ്പിച്ചു നടത്തിവരുന്ന പരിശ്രമങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ വിഘടനവാദവും, തീവ്രവാദവും വളര്‍ന്നുവരുകയാണ്. കൂടുതല്‍ തൊഴിലവസരവും മൂലധന നിക്ഷേപവും നടത്തി യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നതാണ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ട ദൗത്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.