ADVERTISEMENT
കോട്ടയം: (www.kvartha.com 19.05.2016) അപ്രതീക്ഷിത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്നും പ്രചരണ രംഗത്തും അതിനു ശേഷമുള്ള ചര്‍ച്ചയിലും മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പരാജയം അംഗീകരിക്കുന്നു. ഇതേകുറിച്ച് പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും പരിശോധിക്കും. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചില്ല. വട്ടിയൂര്‍ക്കാവില്‍ ബിജെപി മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് ആണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും കോണ്‍ഗ്രസ് നേതൃത്വവും തീരുമാനിക്കും. അതേകുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ട്. മുന്നണി ചെയര്‍മാനെന്ന നിലയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം തനിക്കുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Keywords: Kottayam, Kerala, Assembly Election, Election, Election-2016, Oommen Chandy, UDF, Congress.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.