തുടർ ഭരണത്തിന് തക്കതായി സർകാർ ഒന്നും ചെയ്തിട്ടില്ല: അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു: ഉമ്മൻ ചാണ്ടി

 


കോട്ടയം: (www.kvartha.com 02.05.2021) ജനവിധി പൂര്‍ണമായി മാനിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് തക്കതായി സര്‍കാര്‍ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി അനുകൂലമായല്ല വന്നത്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ രാഷ്ട്രീയ രം​ഗത്ത് സു​ഗമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തുടർ ഭരണത്തിന് തക്കതായി സർകാർ ഒന്നും ചെയ്തിട്ടില്ല: അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു: ഉമ്മൻ ചാണ്ടി

പുതുപ്പള്ളിയില്‍ 8504 വോടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. മണര്‍കാടും പാമ്പാടിയിലും ഉണ്ടായ എല്‍ഡിഎഫ് മുന്നേറ്റം യുഡിഎഫിനെ അല്‍പം വിറപ്പിച്ചെങ്കിലും ഒടുവില്‍ ഉമ്മന്‍ചാണ്ടി ലീഡ് ഉയര്‍ത്തുകയായിരുന്നു.

യാക്കോബായ വിഭാ​ഗത്തിന് വന്‍ഭൂരിപക്ഷമുള്ള പ്രദേശമാണ് മണര്‍കാട്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാ​ഗം നേരത്തെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് മത്സരത്തിന് ഇറങ്ങിയത്.

Keywords:  News, Assembly-Election-2021, Kottayam, UDF, Kerala, State, Top-Headlines, Oommen Chandy respond on UDF failure in assembly election.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia