രമേശ് ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ല; തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.09.2021) രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Aster mims 04/11/2022

കോട്ടയത്ത് പറഞ്ഞ കാര്യങ്ങള്‍ക്ക് ചെന്നിത്തല സഹതപിക്കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകില്‍ നിന്ന് കളിക്കുകയാണെന്നുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

'രമേശ് ചെന്നിത്തല ദേശീയ തലത്തിലും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന് ആരുടെയെങ്കിലും മറവേണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ മറ ആവശ്യമില്ലെന്ന് എനിക്ക് നല്ല പോലെ അറിയാം', എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

രമേശ് ചെന്നിത്തലക്ക് പൊതു പ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ല; തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

ഡിസിസി അധ്യക്ഷന്‍മാരെ ചൊല്ലിയുള്ള തര്‍കത്തില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതിനെ എതിര്‍ത്ത് പറയാനും ഉമ്മന്‍ചാണ്ടി തയ്യാറായില്ല. അതൊക്കെ ഓരോരുത്തരുടെ അഭിപ്രായങ്ങളാണെന്നും അതിനെ കുറിച്ചൊന്നും താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. തന്റെ പേര് ഉള്‍പെടുത്തിയുള്ള തര്‍ക്കം സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.

Keywords:  Oommen Chandy replies to Thiruvanchoor Radhakrishnan about Ramesh Chennithala, Thiruvananthapuram, News, Politics, Ramesh Chennithala, Oommen Chandy, Thiruvanchoor Radhakrishnan, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia