വിഎസിന്റെ ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചു, അപകീര്‍ത്തിക്കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചാല്‍ അത് സമൂഹനന്മയ്ക്കായി ഉപയോഗിക്കും: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
Jan 26, 2022, 13:00 IST
തിരുവനന്തപുരം: (www.kvartha.com 26.01.2022) സോളര്‍ പാനല്‍ ഇടപാടില്‍ തനിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാര തുക മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍നിന്ന് ലഭിച്ചാല്‍ അത് സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വന്തം ആവശ്യത്തിന് തുക ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ആവശ്യത്തിന് തുക ഉപയോഗിക്കില്ല. കേസിന് പോകാന്‍ താന്‍ ആഗ്രഹിച്ചതല്ല. ആരോപണം നിഷേധിച്ചപ്പോള്‍ നിയമനടപടിക്ക് എന്തുകൊണ്ട് പോകുന്നില്ലെന്ന് ചോദിച്ചതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ മാനസികമായി വേദനിപ്പിച്ചു. അപ്പോഴും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള നീക്കം നിര്‍ഭാഗ്യകരം. ഒരിക്കലും അംഗീകരിക്കാനാവില്ല. സര്‍കാരിന്റെ നീക്കം ജനം വിയോജിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സരിത നായരുടെ മറവില്‍ സോളര്‍ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.