മുഖ്യമന്ത്രി കുരുട്ടുബുദ്ധിയുടെ രാജാവാണെന്ന് പിണറായി വിജയന്‍

 


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുരുട്ടുബുദ്ധിയുടെ രാജാവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.  ആനയറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിനെ  പോലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍  പുതിയ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ആനയറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ചാണ്ടിക്കു നേരെ കരിങ്കൊടി കാട്ടുകയും ചീമുട്ട എറിയുകയും ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിനെ ജനനേന്ദ്രിയത്തില്‍ മര്‍ദിച്ച് അരിശം തീര്‍ത്ത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ടൊന്നും
മുഖ്യമന്ത്രി കുരുട്ടുബുദ്ധിയുടെ രാജാവാണെന്ന് പിണറായി വിജയന്‍കാര്യമില്ലെന്നും സംഭവത്തെ കുറിച്ച് വിശദമായി  അന്വേഷണം നടത്തി പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും പിണറായി പറഞ്ഞു.

 ആനയറ കേസിലും ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ  കുരുട്ട് ബുദ്ധി കാണിച്ചിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ശിക്ഷ കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Also Read:
പെട്രോള്‍ പമ്പുകളില്‍ സമരത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം; ചൊവ്വാഴ്ച പമ്പുകള്‍ തുറക്കില്ല

Keywords:  Thiruvananthapuram, CPM, Pinarayi vijayan, Chief Minister, Oommen Chandy, attack, Police, Suspension, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia