കുറ്റം ചെയ്ത ആരെയും സര്‍ക്കാര്‍ രക്ഷിക്കില്ല: ഉമ്മന്‍ചാണ്ടി

 


ADVERTISEMENT

കുറ്റം ചെയ്ത ആരെയും സര്‍ക്കാര്‍ രക്ഷിക്കില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കുറ്റം ചെയ്ത ആരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം അതിന്റെ വഴിക്ക് പോകും. സര്‍ക്കാരിന് പ്രത്യേകിച്ച് ആരോടും രാഷ്ട്രീയ വിരോധമില്ല. കാസര്‍കോട് ഭൂമിദാനക്കേസ് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്ന വി.എസ്. അച്യുതാനന്ദന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഭൂമിദാനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതേപ്പറ്റി അഭിപ്രായം പറയുന്നില്ല. എന്നാല്‍ ആരോടും സര്‍ക്കാരിന് രാഷ്ട്രീയ വിരോധമില്ല. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ നിയമപോരാട്ടം നടത്തുന്നതിന്റെ പ്രതികാരമാണ് ഭൂമിദാനക്കേസെന്ന് വി.എസ്. ആരോപിച്ചിരുന്നു. എല്ലാ തന്ത്രങ്ങളെയും അതിജീവിച്ച് തന്റെ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വി.എസ്. പറഞ്ഞിരുന്നു.

Keywords:  Oommen Chandy, Government, Case, Act, Kasaragod, V.S Achuthanandan, Kerala, Oommen chandy denies allegation
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia