Trial adjourned | ഉമ്മന്‍ചാണ്ടിക്ക് കല്ലേറിൽ പരിക്കേറ്റ കേസ്: വിചാരണ 30ലേക്ക് മാറ്റി

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചെന്ന കേസിന്റെ വിചാരണ ഈ മാസം 30 ലേക്ക് മാറ്റി. അന്നേ ദിവസം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫ്, ടി സിദ്ദിഖ് എന്നിവരില്‍ നിന്നും മൊഴിയെടുക്കും. വ്യാഴാഴ്ച ഈ കേസില്‍ അഞ്ചുസാക്ഷികളെ കൂടി കണ്ണൂര്‍ അസി. സെഷന്‍സ് കോടതി ജഡ്ജ് രാജീവന്‍ വാച്ചാല്‍ വിസ്തരിച്ചു.
  
Trial adjourned | ഉമ്മന്‍ചാണ്ടിക്ക് കല്ലേറിൽ പരിക്കേറ്റ കേസ്: വിചാരണ 30ലേക്ക് മാറ്റി

വെളളരിക്കുണ്ട് സിഐ എവി അനില്‍കുമാര്‍, സിഐ മുരളീധരന്‍, കണ്ണൂര്‍ കാല്‍ടെക്‌സിലെ ജ്യൂസ് കട ഉടമ മഅറൂഫ്, വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ എആര്‍ ക്യാംപിലെ രണ്ടു പൊലീസുകാര്‍ എന്നിവരെയാണ് വിസ്തരിച്ചത്. ഈ കേസില്‍ വാറന്റുണ്ടായിട്ടും കോടതിയില്‍ വിചാരണയ്ക്ക് നേരത്തെ ഹാജരാകാത്തതിന് 89-ാം പ്രതി ദീപകിനെ കോടതി റിമാന്‍ഡ് ചെയ്തു.

കേരളാ പൊലീസ് അത്‌ലറ്റിക്‌സ് മീറ്റിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായി 2013 ഒക്‌ടോബര്‍ 13ന് കണ്ണൂരിലെത്തിയപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായത്. ഔദ്യോഗിക വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക് നെറ്റിയില്‍ മുറിവേല്‍ക്കുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയതിരുന്നു. പ്രൊസിക്യൂഷന് വേണ്ടി അഡ്വ. രാജേന്ദ്ര ബാബുവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബിപി ശശീന്ദ്രനും കോടതിയില്‍ ഹാജരായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia