കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. നാലു ദിവസം മുമ്പ്് രഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇതിനു മുന്പ് തന്നെ ഉമ്മന്‍ചാണ്ടിയും രമേശും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സുകുമാരന്‍ നായരുമായി വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു.
യു ഡി എഫ് നേതൃത്വമായി ഇടഞ്ഞു നിന്ന എന്‍ എസ് എസിനെ അനുനയിപ്പിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. മന്ത്രി ഗണേശ് കുമാറും ആര്‍ ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കണമെന്ന് എന്‍ എസ് എസ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പിള്ളയും ഗണേശും ചര്‍ച്ച നടത്തിയത്.
വിദ്യാഭ്യാസ മേഖലയില്‍ എന്‍ എസ് എസ് മുന്നോട്ട് വച്ച പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാകണമെന്നും സുകുമാരന്‍ നായര്‍ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയും ചെന്നിത്തലയും ഉറപ്പു നല്‍കിയതായും അറിയുന്നു.
SUMMARY: Oommen Chandy and Ramesh Chennithala met Sukumaran Nair
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.