Congress Leaders | കരുണാകരൻ എന്നാൽ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി എന്നാൽ കരുണാകരനും; ലീഡർക്ക് ബദൽ മറ്റൊരു ലീഡർ!
Apr 11, 2024, 12:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ കെ ആർ ജോസഫ്
ഒരു പക്ഷേ, ഈ രണ്ട് നേതാക്കളെപോലെ കോൺഗ്രസ് പ്രവർത്തകർ ഇത്രയേറെ സ്നേഹിച്ച മറ്റ് നേതാക്കൾ കോൺഗ്രസിൽ ഉണ്ടോ എന്ന് പോലും സംശയമാണ്. കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെയും സന്തോഷങ്ങളും വേദനകളും തങ്ങളുടെ സ്വന്തം വേദനകളും സന്തോഷങ്ങളുമായാണ് പ്രവർത്തകർ ഏറ്റെടുത്തത്. അത്രമാത്രം കേരളത്തിലെ ജനഹൃദയങ്ങളിൽ ഇവർക്കുള്ള സ്വീകാര്യതയും സ്വാധീനവും വളരെ വലുതായിരുന്നു. കേരളത്തിലെ സാധാരണക്കാരായ പ്രവർത്തകരെ എത്ര അധികാരം ഉണ്ടായാലും പേര് എടുത്തു വിളിക്കാൻ പാകത്തിൽ ഈ രണ്ടു നേതാക്കളും അറിഞ്ഞിരുന്നുവെന്ന് വേണം പറയാൻ. ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കില്ലാത്ത ഗുണമാണ് ഇത്. നേതാക്കൾക്ക് കണ്ട് പഠിക്കേണ്ട കാര്യവും.
പാർട്ടി പ്രവർത്തകർക്ക് ഒരാവശ്യം വന്നാൽ ഞങ്ങൾ ഒപ്പം ഉണ്ടെന്ന് ആത്മവിശ്വാസം കൊടുക്കാൻ എന്നും ഉമ്മൻ ചാണ്ടിയ്ക്കും കരുണാകരനും കഴിഞ്ഞിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായിരുന്നു ഇരുവരുടെയും വിജയവും. കോൺഗ്രസിലെ ഗ്രൂപ്പുകളിൽ ഇരു ധ്രുവങ്ങളിൽ ആയിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയ്ക്കും കരുണാകരനും പ്രത്യേകതകൾ ഏറെയായിരുന്നു. ഇവർ എന്നും ഓരോ ഗ്രൂപ്പുകളുടെ വക്താക്കൾ ആയി നിൽക്കാനാണ് ആഗ്രഹിച്ചത്. ആൾക്കുട്ടമില്ലാതെ ഇവർക്ക് ഒരു പാർട്ടി പ്രവർത്തനം ഇല്ലായിരുന്നു. ആൾക്കുട്ടങ്ങൾ സൃഷ്ടിക്കുന്നതിലും ഇവർ രണ്ടുപേരും കഴിഞ്ഞേ മറ്റൊരു കോൺഗ്രസ് നേതാവ് ഉണ്ടായിരുന്നുള്ളു. എന്തിന് എറെ പറയുന്നു എ കെ ആൻ്റണി പോലും ഇക്കാര്യത്തിൽ ഒരു പരാജയം ആണെന്നുവേണം പറയാൻ. ഗ്രൂപ്പിനെ സജീവമായി നിർത്തി പാർട്ടി പ്രവർത്തനം മുന്നോട്ടുകൊണ്ടു പോകാൻ ആഗ്രഹിച്ചവരാണ് ഉമ്മൻ ചാണ്ടിയും കരുണാകരനും.
കരുണാകരൻ ഐ ഗ്രൂപ്പിനെ വലിയ രീതിയിൽ സംരക്ഷിച്ചപ്പോൾ ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിനെ വളർത്താൻ കഠിനാദ്ധ്വാനം ചെയ്തു. തങ്ങളുടെ ഗ്രൂപ്പിൽ വിശ്വസ്തരായി നിൽക്കുന്നവർക്ക് അവസരം ഒരുക്കാൻ എന്നും ഇവർ വ്യഗ്രതപൂണ്ടു. അതിനാൽ ഇരുവരുടെയും കൂടെ നിന്നാൽ തങ്ങൾക്ക് വളർച്ചയുണ്ടാകുമെന്ന് പല നേതാക്കളും വിശ്വസിച്ചു. പല ജൂനിയർ നേതാക്കളും വളർന്നത് ഇവരുടെ തണലിൽ തന്നെയാണ് എന്ന് വേണം പറയാൻ. തിരുവനന്തപുരത്ത് കരുണാകരൻ ഇല്ലായിരുന്നെങ്കിൽ വി.എസ്.ശിവകുമാർ എന്ന നേതാവ് ഉണ്ടാകില്ലെന്ന് പറയുന്നതുപോലെ പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി ഇല്ലായിരുന്നെങ്കിൽ ആൻ്റോ ആൻ്റണി എന്ന് പറയുന്ന എം.പി ഉണ്ടാകുമായിരുന്നോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. അത്രമാത്രം കരുതലായിരുന്നു കൂടെ നിൽക്കുന്നവർക്ക് ഇരുവരും സമ്മാനിച്ചത്. അതുകൊണ്ട് തന്നെ തങ്ങൾ എത്തുന്ന സ്ഥലങ്ങൾ പൂരപ്പറമ്പാക്കാൻ ഉമ്മൻ ചാണ്ടിയ്ക്കും കരുണാകരനും കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം.
ജനങ്ങളും ആയി മുട്ടിയും ഉരുമ്മിയും, ഇട്ടിരിക്കുന്ന ഖദർ വേഷം ചുളിഞ്ഞുമാണ് ഇവർ രാഷ്ട്രിയ പ്രവർത്തനം നടത്തിയത്. കേരളത്തിലെ ഒരോ ബൂത്ത് തലം വരെയുള്ള പ്രവർത്തകരെയും ഇവർ നേരിൽ കണ്ട് തന്നെ പ്രവർത്തിച്ചു. ഇന്ന് ഈ രീതിയിലുള്ള പ്രവർത്തനം ഏത് നേതാക്കളിൽ നിന്ന് കാണാൻ പറ്റും. ഇന്ന് കോൺഗ്രസ് പാർട്ടി ക്ക് തെരഞ്ഞെടുപ്പ് വന്നാൽ ബൂത്തിൽ ഇരിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. എങ്ങനെയാണ് ബൂത്ത് തലം മുതൽ പാർട്ടി പ്രവർത്തനം ക്രോഡീകരിക്കുന്നതെന്നു പോലും പല നേതാക്കൾക്കും വിവരമില്ല. അപ്പോഴാണ് കഴിഞ്ഞ കാലങ്ങളിൽ ഇവരുടെ സ്ഥാനം എത്ര വലുതാണെന്ന് പ്രവർത്തകർ മനസിലാക്കുന്നത്. പിന്നെ വെറെ ഒരു മറു സ്വഭാവവും കരുണാകരനും ഉമ്മൻ ചാണ്ടിയ്ക്കും ഒരുപോലെ ഉണ്ടായിരുന്നു. വിശ്വസിക്കാൻ പറ്റില്ലെന്ന് തോന്നിയാൽ വെട്ടി ഒതുക്കുന്ന രീതി.
ആൻ്റണിയെ ഒതുക്കാൻ വയലാർ രവിയെ ഇറക്കി കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്ത് പരാജപ്പെടുത്താൻ കരുണാകരന് കഴിഞ്ഞു എങ്കിൽ അതുപോലെ തനിക്ക് അർഹതപ്പെട്ട സ്ഥാനം തരാൻ മുഖ്യമന്ത്രി കരുണാകരൻ തയാറാകുന്നില്ലെന്ന് കണ്ടപ്പോൾ കരുണാകരൻ ഉണ്ടാക്കിയ യു.ഡി.എഫ് സംവിധാനത്തെ തന്നെ തൻ്റെ ചേരിയിൽ ആക്കി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരനെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വലിച്ചിടുന്നതിനും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രിയം സാക്ഷ്യം വഹിച്ചതും നമ്മൾ കണ്ടതാണ്. പിന്നെ മക്കൾ രാഷ്ട്രീയവും ഇവരുടെ രക്തത്തിൽ അലിഞ്ഞതാണ്. കെ കരുണാകരൻ പുത്രൻ മുരളീധരനെ പാർട്ടി ലീഡർഷിപ്പിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മനെയും മകൾ അച്ചു ഉമ്മനെയും പാർട്ടി നേതാക്കളായി ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നതും കണ്ടതാണ്. ഒപ്പം തന്നെ ഭരണത്തിൽ ഇരിക്കുമ്പോൾ രണ്ടു പേരും വിവാദങ്ങളുടെ കളിത്തോഴരും ആയിരുന്നു.
ഇരുവർക്കും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പടി ഇറങ്ങേണ്ടി വന്നത് രണ്ട് വനിതകളുടെ പേരിൽ ആയിരുന്നു എന്ന സാമ്യവും ഉണ്ട്. മറിയം റഷീദയുടെ പേരിലുള്ള ഫ്രഞ്ച് ചാരക്കേസ് ഉയർന്നുപൊങ്ങിയതോടെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്തു പോകേണ്ടി വന്നതെങ്കിൽ ഉമ്മൻ ചാണ്ടിയെ തളച്ചത് സരിതയും സോളാറും ആയിരുന്നു. പിന്നീട് ഒരിക്കലും ഇരുവർക്കും കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്താൻ പറ്റിയില്ല. കരുണാകരൻ ആ വിഷയത്തോടെ രാഷ്ട്രീയപരമായി തളർന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും ഇതിൻ്റെ പേരിൽ കൂടെ നിന്ന നേതാക്കൾ തഴയുന്നത് ആണ് കണ്ടത്. കരുണാകരനും ഉമ്മൻ ചാണ്ടിയ്ക്കും മരണം വരെ മനസ്സിൽ ഒരു നീറ്റലായി അവശേഷിച്ചതും ഇതു തന്നെയാകും. ഇരുവരുടെയും കുടുംബാഗങ്ങൾ പോലും പ്രസ്തുത വിഷയങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടുന്നതും കണ്ടു.
പിന്നീട് ജൂനിയർ നേതാവ് വി.ഡി.സതീശൻ താൻ കൂടെ ഇരിക്കുന്ന നിയമസഭയിൽ പ്രതിപക്ഷ നേതാവായി വരുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു ഉമ്മൻ ചാണ്ടിക്ക്. അതും ഒരു ഗതികേട് തന്നെയായിരുന്നു. പിന്നെ ഈശ്വരഭക്തിയിൽ ഇരു നേതാക്കളെയും വെല്ലാൻ ആരുണ്ട്. ഒരാൾ ഗുരുവായൂർ ഭക്തനാണെങ്കിൽ മറ്റേ ആൾ പുതുപ്പള്ളി പള്ളി ഭക്തൻ ആയിരുന്നു. ഇരുവർക്കു തങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ കഴിഞ്ഞേ മറ്റൊരാൾക്ക് സ്ഥാനം കൊടുത്തിരിന്നുള്ളു. അതായിരിന്നിരിക്കണം ഇവരുടെ ശക്തി. ശരിക്കും പറഞ്ഞാൽ കെ.കരുണാകരനും ഉമ്മൻ ചാണ്ടിയും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തരായ പകരക്കാരില്ലാത്ത പോരാളികൾ ആയിരുന്നു എന്ന് വേണം പറയാൻ . കൊണ്ടും കൊടുത്തും ജനങ്ങളെ വിസ്മയിപ്പിച്ച ആകർഷിപ്പിച്ച പോരാളികൾ. അതുകൊണ്ട് തന്നെ ഇവരുടെ പോരാട്ടം ഏത് തരത്തിലുള്ളതായിരുന്നെങ്കിലും ആരെയും വെറുപ്പിച്ചില്ല എന്ന് പറയാം. ഓരോ പോരാട്ടവും ഇരുവരിലേയ്ക്കും കാന്തം പോലെ ജനങ്ങളെ അടുപ്പിക്കുന്നതായിരുന്നു അതായിരുന്നു ഉമ്മൻ ചാണ്ടിയും സാക്ഷാൽ കെ.കരുണാകരനും. ഇനി ഇതുപോലെയുള്ള നേതാക്കൾ കേരളത്തിൽ ഉണ്ടാകുമോ. അങ്ങനെ വിശ്വസിക്കാൻ പ്രയാസം തന്നെയാണ്. ലീഡർ കെ.കരുണാകരന് സമം ലീഡർ ഉമ്മൻ ചാണ്ടി മാത്രം.
(KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ കോൺഗ്രസിലെ രണ്ട് നേതാക്കളുടെ ശൂന്യത എടുത്തു പറയേണ്ടതാണ്. അത് നമ്മെ വിട്ടുപിരിഞ്ഞ ലീഡർ കെ കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെയും. ഒരു കാലത്ത് ഇവർ ഇരുവരുമായിരുന്നു സംസ്ഥാനത്തെ കോൺഗ്രസിൻ്റെ അവസാന വാക്ക്. കെ.കരുണാകരന് ശേഷം കോൺഗ്രസിൻ്റെ കേരളത്തിലെ അവസാന വാക്ക് എന്നുപറയുന്നത് സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. കരുണാകരൻ ഇല്ലാതെ ഇവിടെ ഒരു കോൺഗ്രസ് ഇല്ലെന്ന് പ്രവർത്തകർ പണ്ട് പറഞ്ഞിരുന്നെങ്കിൽ അതിനുശേഷം ഉമ്മൻ ചാണ്ടി മരിക്കുന്നതുവരെ ഉമ്മൻ ചാണ്ടി ഇല്ലാതെ ഒരു കോൺഗ്രസ് ഇല്ലാ എന്ന് തന്നെയാണ് പ്രവർത്തകർ പറഞ്ഞിരുന്നത്. അതുപോലെ ഇന്നൊരാളെപ്പോലും എടുത്തു പറയാൻ പ്രവർത്തകർക്ക് ഇല്ലാ എന്നതാണ് സത്യം.
ഒരു പക്ഷേ, ഈ രണ്ട് നേതാക്കളെപോലെ കോൺഗ്രസ് പ്രവർത്തകർ ഇത്രയേറെ സ്നേഹിച്ച മറ്റ് നേതാക്കൾ കോൺഗ്രസിൽ ഉണ്ടോ എന്ന് പോലും സംശയമാണ്. കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെയും സന്തോഷങ്ങളും വേദനകളും തങ്ങളുടെ സ്വന്തം വേദനകളും സന്തോഷങ്ങളുമായാണ് പ്രവർത്തകർ ഏറ്റെടുത്തത്. അത്രമാത്രം കേരളത്തിലെ ജനഹൃദയങ്ങളിൽ ഇവർക്കുള്ള സ്വീകാര്യതയും സ്വാധീനവും വളരെ വലുതായിരുന്നു. കേരളത്തിലെ സാധാരണക്കാരായ പ്രവർത്തകരെ എത്ര അധികാരം ഉണ്ടായാലും പേര് എടുത്തു വിളിക്കാൻ പാകത്തിൽ ഈ രണ്ടു നേതാക്കളും അറിഞ്ഞിരുന്നുവെന്ന് വേണം പറയാൻ. ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കില്ലാത്ത ഗുണമാണ് ഇത്. നേതാക്കൾക്ക് കണ്ട് പഠിക്കേണ്ട കാര്യവും.
പാർട്ടി പ്രവർത്തകർക്ക് ഒരാവശ്യം വന്നാൽ ഞങ്ങൾ ഒപ്പം ഉണ്ടെന്ന് ആത്മവിശ്വാസം കൊടുക്കാൻ എന്നും ഉമ്മൻ ചാണ്ടിയ്ക്കും കരുണാകരനും കഴിഞ്ഞിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായിരുന്നു ഇരുവരുടെയും വിജയവും. കോൺഗ്രസിലെ ഗ്രൂപ്പുകളിൽ ഇരു ധ്രുവങ്ങളിൽ ആയിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയ്ക്കും കരുണാകരനും പ്രത്യേകതകൾ ഏറെയായിരുന്നു. ഇവർ എന്നും ഓരോ ഗ്രൂപ്പുകളുടെ വക്താക്കൾ ആയി നിൽക്കാനാണ് ആഗ്രഹിച്ചത്. ആൾക്കുട്ടമില്ലാതെ ഇവർക്ക് ഒരു പാർട്ടി പ്രവർത്തനം ഇല്ലായിരുന്നു. ആൾക്കുട്ടങ്ങൾ സൃഷ്ടിക്കുന്നതിലും ഇവർ രണ്ടുപേരും കഴിഞ്ഞേ മറ്റൊരു കോൺഗ്രസ് നേതാവ് ഉണ്ടായിരുന്നുള്ളു. എന്തിന് എറെ പറയുന്നു എ കെ ആൻ്റണി പോലും ഇക്കാര്യത്തിൽ ഒരു പരാജയം ആണെന്നുവേണം പറയാൻ. ഗ്രൂപ്പിനെ സജീവമായി നിർത്തി പാർട്ടി പ്രവർത്തനം മുന്നോട്ടുകൊണ്ടു പോകാൻ ആഗ്രഹിച്ചവരാണ് ഉമ്മൻ ചാണ്ടിയും കരുണാകരനും.
കരുണാകരൻ ഐ ഗ്രൂപ്പിനെ വലിയ രീതിയിൽ സംരക്ഷിച്ചപ്പോൾ ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിനെ വളർത്താൻ കഠിനാദ്ധ്വാനം ചെയ്തു. തങ്ങളുടെ ഗ്രൂപ്പിൽ വിശ്വസ്തരായി നിൽക്കുന്നവർക്ക് അവസരം ഒരുക്കാൻ എന്നും ഇവർ വ്യഗ്രതപൂണ്ടു. അതിനാൽ ഇരുവരുടെയും കൂടെ നിന്നാൽ തങ്ങൾക്ക് വളർച്ചയുണ്ടാകുമെന്ന് പല നേതാക്കളും വിശ്വസിച്ചു. പല ജൂനിയർ നേതാക്കളും വളർന്നത് ഇവരുടെ തണലിൽ തന്നെയാണ് എന്ന് വേണം പറയാൻ. തിരുവനന്തപുരത്ത് കരുണാകരൻ ഇല്ലായിരുന്നെങ്കിൽ വി.എസ്.ശിവകുമാർ എന്ന നേതാവ് ഉണ്ടാകില്ലെന്ന് പറയുന്നതുപോലെ പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടി ഇല്ലായിരുന്നെങ്കിൽ ആൻ്റോ ആൻ്റണി എന്ന് പറയുന്ന എം.പി ഉണ്ടാകുമായിരുന്നോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. അത്രമാത്രം കരുതലായിരുന്നു കൂടെ നിൽക്കുന്നവർക്ക് ഇരുവരും സമ്മാനിച്ചത്. അതുകൊണ്ട് തന്നെ തങ്ങൾ എത്തുന്ന സ്ഥലങ്ങൾ പൂരപ്പറമ്പാക്കാൻ ഉമ്മൻ ചാണ്ടിയ്ക്കും കരുണാകരനും കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം.
ജനങ്ങളും ആയി മുട്ടിയും ഉരുമ്മിയും, ഇട്ടിരിക്കുന്ന ഖദർ വേഷം ചുളിഞ്ഞുമാണ് ഇവർ രാഷ്ട്രിയ പ്രവർത്തനം നടത്തിയത്. കേരളത്തിലെ ഒരോ ബൂത്ത് തലം വരെയുള്ള പ്രവർത്തകരെയും ഇവർ നേരിൽ കണ്ട് തന്നെ പ്രവർത്തിച്ചു. ഇന്ന് ഈ രീതിയിലുള്ള പ്രവർത്തനം ഏത് നേതാക്കളിൽ നിന്ന് കാണാൻ പറ്റും. ഇന്ന് കോൺഗ്രസ് പാർട്ടി ക്ക് തെരഞ്ഞെടുപ്പ് വന്നാൽ ബൂത്തിൽ ഇരിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ് വന്നിരിക്കുന്നത്. എങ്ങനെയാണ് ബൂത്ത് തലം മുതൽ പാർട്ടി പ്രവർത്തനം ക്രോഡീകരിക്കുന്നതെന്നു പോലും പല നേതാക്കൾക്കും വിവരമില്ല. അപ്പോഴാണ് കഴിഞ്ഞ കാലങ്ങളിൽ ഇവരുടെ സ്ഥാനം എത്ര വലുതാണെന്ന് പ്രവർത്തകർ മനസിലാക്കുന്നത്. പിന്നെ വെറെ ഒരു മറു സ്വഭാവവും കരുണാകരനും ഉമ്മൻ ചാണ്ടിയ്ക്കും ഒരുപോലെ ഉണ്ടായിരുന്നു. വിശ്വസിക്കാൻ പറ്റില്ലെന്ന് തോന്നിയാൽ വെട്ടി ഒതുക്കുന്ന രീതി.
ആൻ്റണിയെ ഒതുക്കാൻ വയലാർ രവിയെ ഇറക്കി കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്ത് പരാജപ്പെടുത്താൻ കരുണാകരന് കഴിഞ്ഞു എങ്കിൽ അതുപോലെ തനിക്ക് അർഹതപ്പെട്ട സ്ഥാനം തരാൻ മുഖ്യമന്ത്രി കരുണാകരൻ തയാറാകുന്നില്ലെന്ന് കണ്ടപ്പോൾ കരുണാകരൻ ഉണ്ടാക്കിയ യു.ഡി.എഫ് സംവിധാനത്തെ തന്നെ തൻ്റെ ചേരിയിൽ ആക്കി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരനെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വലിച്ചിടുന്നതിനും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രിയം സാക്ഷ്യം വഹിച്ചതും നമ്മൾ കണ്ടതാണ്. പിന്നെ മക്കൾ രാഷ്ട്രീയവും ഇവരുടെ രക്തത്തിൽ അലിഞ്ഞതാണ്. കെ കരുണാകരൻ പുത്രൻ മുരളീധരനെ പാർട്ടി ലീഡർഷിപ്പിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഉമ്മൻ ചാണ്ടി മകൻ ചാണ്ടി ഉമ്മനെയും മകൾ അച്ചു ഉമ്മനെയും പാർട്ടി നേതാക്കളായി ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നതും കണ്ടതാണ്. ഒപ്പം തന്നെ ഭരണത്തിൽ ഇരിക്കുമ്പോൾ രണ്ടു പേരും വിവാദങ്ങളുടെ കളിത്തോഴരും ആയിരുന്നു.
ഇരുവർക്കും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പടി ഇറങ്ങേണ്ടി വന്നത് രണ്ട് വനിതകളുടെ പേരിൽ ആയിരുന്നു എന്ന സാമ്യവും ഉണ്ട്. മറിയം റഷീദയുടെ പേരിലുള്ള ഫ്രഞ്ച് ചാരക്കേസ് ഉയർന്നുപൊങ്ങിയതോടെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്തു പോകേണ്ടി വന്നതെങ്കിൽ ഉമ്മൻ ചാണ്ടിയെ തളച്ചത് സരിതയും സോളാറും ആയിരുന്നു. പിന്നീട് ഒരിക്കലും ഇരുവർക്കും കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്താൻ പറ്റിയില്ല. കരുണാകരൻ ആ വിഷയത്തോടെ രാഷ്ട്രീയപരമായി തളർന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും ഇതിൻ്റെ പേരിൽ കൂടെ നിന്ന നേതാക്കൾ തഴയുന്നത് ആണ് കണ്ടത്. കരുണാകരനും ഉമ്മൻ ചാണ്ടിയ്ക്കും മരണം വരെ മനസ്സിൽ ഒരു നീറ്റലായി അവശേഷിച്ചതും ഇതു തന്നെയാകും. ഇരുവരുടെയും കുടുംബാഗങ്ങൾ പോലും പ്രസ്തുത വിഷയങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടുന്നതും കണ്ടു.
പിന്നീട് ജൂനിയർ നേതാവ് വി.ഡി.സതീശൻ താൻ കൂടെ ഇരിക്കുന്ന നിയമസഭയിൽ പ്രതിപക്ഷ നേതാവായി വരുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു ഉമ്മൻ ചാണ്ടിക്ക്. അതും ഒരു ഗതികേട് തന്നെയായിരുന്നു. പിന്നെ ഈശ്വരഭക്തിയിൽ ഇരു നേതാക്കളെയും വെല്ലാൻ ആരുണ്ട്. ഒരാൾ ഗുരുവായൂർ ഭക്തനാണെങ്കിൽ മറ്റേ ആൾ പുതുപ്പള്ളി പള്ളി ഭക്തൻ ആയിരുന്നു. ഇരുവർക്കു തങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങൾ കഴിഞ്ഞേ മറ്റൊരാൾക്ക് സ്ഥാനം കൊടുത്തിരിന്നുള്ളു. അതായിരിന്നിരിക്കണം ഇവരുടെ ശക്തി. ശരിക്കും പറഞ്ഞാൽ കെ.കരുണാകരനും ഉമ്മൻ ചാണ്ടിയും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തരായ പകരക്കാരില്ലാത്ത പോരാളികൾ ആയിരുന്നു എന്ന് വേണം പറയാൻ . കൊണ്ടും കൊടുത്തും ജനങ്ങളെ വിസ്മയിപ്പിച്ച ആകർഷിപ്പിച്ച പോരാളികൾ. അതുകൊണ്ട് തന്നെ ഇവരുടെ പോരാട്ടം ഏത് തരത്തിലുള്ളതായിരുന്നെങ്കിലും ആരെയും വെറുപ്പിച്ചില്ല എന്ന് പറയാം. ഓരോ പോരാട്ടവും ഇരുവരിലേയ്ക്കും കാന്തം പോലെ ജനങ്ങളെ അടുപ്പിക്കുന്നതായിരുന്നു അതായിരുന്നു ഉമ്മൻ ചാണ്ടിയും സാക്ഷാൽ കെ.കരുണാകരനും. ഇനി ഇതുപോലെയുള്ള നേതാക്കൾ കേരളത്തിൽ ഉണ്ടാകുമോ. അങ്ങനെ വിശ്വസിക്കാൻ പ്രയാസം തന്നെയാണ്. ലീഡർ കെ.കരുണാകരന് സമം ലീഡർ ഉമ്മൻ ചാണ്ടി മാത്രം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.