ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചയില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ഗ്രൂപ്പ് യുദ്ധമായതിനാല്‍ പ്രശ്‌നത്തില്‍ നേരത്തെ ഹൈക്കമാന്റ് ഇടപെട്ടിരുന്നു. പരസ്യ പ്രസ്താവനകള്‍ വിലക്കി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി പഴയപടി തന്നെ തുടരുകയാണ് ചെയ്തത്. ഹൈക്കമാന്റിന്റെ ഇടപെടല്‍ ഇല്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്.
കോണ്‍ഗ്രസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് പി.പി. തങ്കച്ചന്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലിയര്‍പിച്ച് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ പ്രാര്‍ത്ഥനയില്‍ കെ.പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും പങ്കെടുത്തു.
തുടര്‍ന്ന് കേരള യാത്രയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെയും നിവേദനങ്ങളുടെയും അടിസ്ഥാനത്തില്‍ കെ.പി.സി.സി തയാറാക്കിയ വികസനരേഖ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കൈമാറി. സംസ്ഥാന വികസനത്തിനു വേണ്ട നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്താംകോട്ട തടാകസംരക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Keywords: Oomanchandi, Thiruvananthapuram, Chief Minister, Ramesh Chennithala, Congress, P.P. Thankachan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.