പ്രഥമ ഒ എന്‍ വി സാഹിത്യ പുരസ്‌കാരം കവയത്രി സുഗതകുമാരിക്ക്

 


തിരുവനന്തപുരം: (www.kvartha.com 02.05.2017) അന്തരിച്ച പ്രശസ്ത കവി ഒ എന്‍ വി കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഏര്‍വെടുത്തിയ ഒ എന്‍ വി സാഹിത്യ പുരസ്‌കാരത്തിന് കവയത്രി സുഗതകുമാരി അര്‍ഹയായി. യുവസാഹിത്യ പുരസ്‌കാരത്തിന് ആര്യാ ഗോപിയും സുമേഷ് കൃഷ്ണനും അര്‍ഹരായി. ഒ എന്‍ വി കള്‍ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരമാണ് സുഗതകുമാരിക്ക് ലഭിക്കുക. മലയാള സാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സുഗതകുമാരിക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആര്യാ ഗോപിയുടെ അവസാനത്തെ മനുഷ്യന്‍, സുമേഷ് കൃഷ്ണന്റെ രുദ്രാക്ഷം എന്നീ കൃതികളാണ് യുവസാഹിത്യ പുരസ്‌കാരം പങ്കിട്ടത്. പുരസ്‌കാരത്തുകയായ 50,000 രൂപ ഇരുവര്‍ക്കും വീതിച്ച് നല്‍കും.

ഒ എന്‍ വിയുടെ ജന്‍മവാര്‍ഷിക ദിനമായ മെയ് 27 ന് തിരുവനന്തപുരത്തുവെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മലയാളത്തിലേയും മറ്റ് ഭാഷകളിലേയും മികച്ച കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.


പ്രഥമ ഒ എന്‍ വി സാഹിത്യ പുരസ്‌കാരം കവയത്രി സുഗതകുമാരിക്ക്

Keywords:  Kerala, News, Thiruvananthapuram, Poet, Award, O N V first award go to Sukathakumari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia